Advertisment

ഹനാന് വാഹനാപകടത്തില്‍ പരിക്ക്: കാറിന്റെ ഡോര്‍ തലയിലിടിച്ചാണ് പരിക്കേറ്റത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഹനാന് വാഹനാപകടത്തില്‍ പരിക്ക്. വരാപ്പുഴ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തലയിലിടിച്ചാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

Advertisment

publive-image

കലൂര്‍ ഭാഗത്ത് മീന്‍ കച്ചവടം നടത്താന്‍ വരാപ്പുഴയില്‍ നിന്ന് മൊത്തമായി മീന്‍ വാങ്ങി പെട്ടിയിലാക്കി വാഹനത്തില്‍ കയറ്റുമ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്‍വശത്തെ ഡോര്‍ വലിച്ചടയ്ക്കുന്നതിനിടെ തലയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.

തലമുറിഞ്ഞ് ചോര ഒഴുകി. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ ഹനാനെ സമീപത്തുളള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. തുടര്‍ന്ന് ഇടപ്പളളിയിലെ ആശുപത്രിയില്‍ എത്തിച്ചു.

മുറിവ് ഗുരുതരമല്ലന്നാണ് പ്രാഥമിക വിലയിരുത്തല്‍. നേരത്തെ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മുതുകില്‍ ബെല്‍റ്റ് കെട്ടിയാണ് ഹനാന്‍ മീന്‍ കച്ചവടം നടത്തുന്നത്.

Advertisment