Advertisment

ക്ലാസിലെ ആണ്‍കുട്ടികളോടുപോലും സംസാരിക്കരുതെന്ന് വീട്ടുകാരുടെ വിലക്ക്; കൂട്ടുകാരനോട് സംസാരിച്ചതില്‍ അമ്മായി ശാസിച്ചു; എട്ടാംക്ലാസുകാരി ജീവനൊടുക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

അഹമ്മദാബാദ്: ആണ്‍കുട്ടിയോട് സംസാരിച്ചതിന് അമ്മായി ശാസിച്ചതില്‍ മനംനൊന്ത് പതിനാലുകാരി ആത്മഹത്യ ചെയ്തു. അഹമ്മദാബാദിലാണ് സംഭവം നടന്നത്.

Advertisment

publive-image

എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടി, സ്‌കൂളിലെ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു. വ്യാഴാഴ്ച, വീടിനടുത്തുള്ള ആണ്‍കുട്ടിയോട് സംസാരിക്കുന്നത് അമ്മായി കണ്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവര്‍ ശകാരിക്കുകയായിരുന്നു. ഇനി സംസാരിക്കുന്നത് കണ്ടാല്‍ ശിക്ഷിക്കുമെന്നും ഇവര്‍ പറഞ്ഞു.

ശേഷം റൂമില്‍ കയറിയ പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. കളിക്കുന്നതിനിടെ റൂമില്‍ പ്രവേശിച്ച അനുജനാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

hang death
Advertisment