Advertisment

രാവിലെ ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയ പിതാവ് പ്രസാദം നല്‍കാന്‍ മകളെ തേടിയെത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ച്ച; സാരിത്തൊട്ടിലിൽ കഴുത്തുകുരുങ്ങി പ്ലസ് ടു വിദ്യാർഥിനി മരിച്ചനിലയിൽ

New Update

ആലത്തൂർ: പ്ലസ് ടു വിദ്യാർഥിനി സാരിത്തൊട്ടിലിൽ കഴുത്തുകുരുങ്ങി മരിച്ചനിലയിൽ. തേങ്കുറിശ്ശി മഞ്ഞളൂർ ചക്കിങ്കൽ ചന്ദ്രന്റെ (രാജു) മകൾ നന്ദനയാണ് (17) മരിച്ചത്. അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

Advertisment

publive-image

കിടപ്പുമുറിയിൽ സാരികൊണ്ട്‌ കെട്ടിയ തൊട്ടിലിലാണ് നന്ദനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിക്ക്‌ ഈ തൊട്ടിലിലിരുന്ന് പഠിക്കുന്ന പതിവുണ്ടായിരുന്നതായും,  അബദ്ധത്തിൽ സംഭവിച്ചതാകാമെന്നും ബന്ധുക്കൾ പറയുന്നു.

വിരുന്നെത്തുന്ന ബന്ധുക്കളുടെയും മറ്റും കുട്ടികളെ കിടത്തുന്നതിനായി സ്ഥിരമായി കെട്ടിയിരുന്നതാണ് തൊട്ടിൽ. ചിതലി ഭവൻസ് വിദ്യാമന്ദിർ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ് നന്ദന. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.

നന്ദനയും അമ്മ മീരാകുമാരിയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. രാവിലെ ക്ഷേത്രത്തിൽ പ്പോയ ചന്ദ്രൻ മടങ്ങിയെത്തി പ്രസാദം നൽകാൻ മകളുടെ മുറിയിൽ എത്തിയപ്പോഴാണ് കഴുത്തു തൊട്ടിലിൽ കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

death report
Advertisment