Advertisment

ഹാക്ക് ചെയ്ത വാട്സാപ്പ് അക്കൗണ്ട് വീണ്ടെടുക്കാന്‍ ചെയ്യേണ്ടത്

author-image
ടെക് ഡസ്ക്
New Update

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് വാട്സാപ്പ്.അതുകൊണ്ട് തന്നെ സുരക്ഷയുടെ കാര്യത്തിലും വലിയ സജ്ജീകരണങ്ങളും സംവിധാനങ്ങളും വാട്സാപ്പ് ഒരുക്കിയിട്ടുണ്ട്. എന്നാലും മറ്റൊരു അക്കൗണ്ടിലേക്ക് കടന്നു കയറാനും ഹാക്ക് ചെയ്യാനുമുള്ള സാധ്യതകള്‍ പരീക്ഷിക്കുന്ന ആളുകളുമുണ്ട്.

Advertisment

publive-image

ഇത്തരത്തിലുള്ള തട്ടിപ്പുകാര്‍ നമ്മുടെ ഇടയിലും സജീവമാണ്. നിങ്ങളുടെ അക്കൗണ്ടിലേക്ക് കയറുന്നതിന് ആവശ്യമായ ഒടിപി നമ്പരിനായി തട്ടിപ്പുകാര്‍ പല ട്രിക്കുകളും പ്രയോഗിക്കും. ഇങ്ങനെ നമ്മള്‍ വേരിഫിക്കേഷന്‍ കോഡ് കൈമാറിയാല്‍ അക്കൗണ്ട് അനായാസം ഹാക്ക് ചെയ്യാന്‍ സാധിക്കും.

ഇത്തരത്തില്‍ ഹാക്കിങ് നടക്കുന്നത് തടയാന്‍ രണ്ട്-ഘട്ട പരിശോധനയിലൂടെ സാധിക്കും. ഈ സംവിധാനം ഉപയോഗിക്കത്തവര്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാലും വീണ്ടെടുക്കാന്‍ സാധിക്കും.

നിങ്ങളുടെ ഹാക്കുചെയ്‌ത വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് തിരികെ ലഭിക്കുന്നതിന്, നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്‌ വാട്‌സ്‌ആപ്പിലേക്ക് വീണ്ടും ലോഗിന്‍ ചെയ്യേണ്ടതുണ്ട്. വാട്ട്‌സ്‌ആപ്പ് നിങ്ങളെ സ്വപ്രേരിതമായി വായിക്കുകയും ലോഗിന്‍ ചെയ്യുകയും എസ്‌എംഎസ് വഴി നിങ്ങള്‍ക്ക് ആറ് അക്ക പരിശോധന കോഡ് ലഭിക്കും. നിങ്ങള്‍ ലോഗിന്‍ ചെയ്‌തുകഴിഞ്ഞാല്‍, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഹാക്കര്‍ യാന്ത്രികമായി ലോഗ് ഔട്ട് ചെയ്യപ്പെടും.

hang whatsapp
Advertisment