Advertisment

പഞ്ചാബി ഹൗസിനും മല്ലു സിങ്ങിനും ശേഷം പഞ്ചാബി കഥയുമായ് കാളിദാസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ. സുധീപ് ദീപിക ദമ്പതികൾ സംവിധാനം നിർവഹിക്കുന്ന ഹാപ്പി സർദാർ ഒരു പ്രണയകഥയാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് പുതുമുഖതാരമായ മെറിൻ ഫിലിപ്പാണ്.

publive-image

ഹാപ്പി എന്ന സർദാർ യുവാവ് കേരളത്തിൽ എത്തുന്നതും പിന്നീട് ഒരു മലയാളി പെൺകുട്ടിയുമായി പ്രണയത്തിൽ ആകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കാളിദാസിനെ നായകനാക്കി ഒരുക്കുന്ന ‘ഹാപ്പി സർദാർ’ കോമഡി എന്റർടൈനറാണ്. ചിത്രം നിർമ്മിക്കുന്നത് ഹസീബ് ഹനീഫാണ്.

ശ്രീനാഥ്‌ ഭാസി, സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, പിഷാരടി, ബാലു വർഗീസ്, ധർമ്മജൻ, പ്രവീണ, ശാന്തി കൃഷ്ണ, സിദ്ധിഖ്, ജാവേദ് ജഫ്രി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisment