Advertisment

ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ബുധനാഴ്ച പുനരാരംഭിക്കും

New Update

ജിദ്ദ: അഗ്നിബാധയെ തുടർന്ന് സർവീസ് നിർത്തിവെച്ച മക്കാ - മദീനാ ഹറമൈൻ അതി വേഗ ട്രെയിൻ ബുധനാഴ്ച പുനരാരംഭിക്കും. ഇതിനായി ജിദ്ദ അന്താരാഷ്‌ട്ര വിമാനത്താ വളത്തോടു ചേർന്നുള്ള റെയിൽവേ സ്റ്റേഷൻ സജ്ജീകരിച്ച്‌ കഴിഞ്ഞു. പ്രസ്തുത സ്റ്റേഷനിൽ നിന്ന് റാബിഖ് കിംഗ് അബ്ദുല്ല എക്കൊണോമിക് സിറ്റി സ്റ്റേഷൻ വഴി മദീനയിലേക്കുള്ള സർവീസാണ് ആദ്യത്തിൽ പുനഃസ്ഥാപിക്കുക. ജിദ്ദ - മക്ക സെക്ടറിലേയ്ക്ക് അടുത്ത വാരത്തിൽ ഓട്ടം നീട്ടുമെന്നും ഹറമൈൻ എക്സ്പ്രസ് ട്രെയിൻ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് വിഭാഗം ജനറൽ മാനേജർ എൻജിനീയർ റയാൻ അൽഹർബി അറിയി ച്ചു.

Advertisment

publive-image

അഗ്നിബാധയിൽ നാശനഷ്ടങ്ങൾ ഏറ്റ ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷൻ കേടുപാടുകൾ തീർത്തുകൊണ്ടിരിക്കുകയാണ്. അതു പൂർത്തിയായി പൊതുജനങ്ങൾക്ക് തുറന്ന് കൊടു ക്കുന്നത് വരെ ജിദ്ദയിലെ യാത്രക്കാർക്ക് എയർപോർട്ട് സ്റ്റേഷനായിരിക്കും ഉപയോഗ ത്തിനുണ്ടാവുക. എയർപോർട്ടിലെ സ്റ്റേഷന് പന്ത്രണ്ടായിരം ചതുരശ്ര മീറ്റർ വിസ്തൃതി യാണുള്ളത്. പ്രത്യേകം പരിശീലനം സിദ്ധിച്ച സ്വദേശി ജീവനക്കാരാണ് സ്റ്റേഷനിൽ സേവനത്തിനുള്ളത്. 519 മീറ്റർ വീതം ദൈർഘ്യമുള്ള ആറ് പ്ലാറ്റുഫോമുകളാണ് എയർ പോർട്ട് സ്റ്റേഷനിൽ ഉള്ളത്.

publive-image

കഴിഞ്ഞ സെപ്റ്റംബറിലാണ് സുലൈമാനിയ്യയിലെ പ്രൗഢമായ റെയിൽവേ സ്റ്റേഷന്റെ മുകൾ ഭാഗത്ത് തീപിടുത്തമുണ്ടായതും പ്രവർത്തനം പൂർണമായി നിർത്തിവെക്കേണ്ടി വന്നതും. സംഭവത്തിൽ ജീവഹാനി ഉണ്ടായിരുന്നില്ലെങ്കിലും സ്റ്റേഷൻ മൊത്തത്തിൽ ഉപയോഗശൂന്യമായിരുന്നു. തിരക്കേറിയ സീസണിൽ പത്ത് മിനിറ്റു ഇടവേളയിൽ സർവീസുകൾ നടത്താനാകുമെന്നും വർഷത്തിൽ രണ്ടു കോടി യാത്രക്കാരെ സേവിക്കാ നുള്ള സജീകരണമാണ് ഹറമൈൻ ട്രെയിൻ സംവിധാനത്തിനുള്ളതെന്നും റയാൻ അൽഹർബി തുടർന്നു.

Advertisment