Advertisment

ഓട്ടിസം ബാധിച്ച കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം മറച്ചുവെച്ച ക്ലാസ് ടീച്ചര്‍ക്കെതിരേയും കേസ്...സംഭവത്തിൽ പ്രതിയായ അധ്യാപകനെ പിടികൂടാനാകാതെ പോലീസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം ; ഓട്ടിസം ബാധിച്ച കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം മറച്ച്‌ വെച്ചതിന് ക്ലാസ് ടീച്ചര്‍ക്കെതിരേയും കേസെടുത്തേക്കും. പീഡനം നടന്ന കാര്യം ക്ലാസ് ടീച്ചറോട് കുട്ടി പറഞ്ഞിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Advertisment

publive-image

പീഡനവിവരം അറിഞ്ഞിട്ടും പുറത്ത് പറയുകയോ പോലീസിനെ അറിയിക്കുകയോ ചെയ്തില്ല എന്നതും കുറ്റകരമായ അനാസ്ഥയാണ്.

ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അദ്ധ്യാപകന്‍ പീഡിപ്പിച്ച പരാതിയില്‍ കേസെടുത്തെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. ഒളിവില്‍ കഴിയുന്ന ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുമെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു. അതേസമയം, കേസില്‍ പ്രതിയായ അദ്ധ്യാപകന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

അദ്ധ്യാപകനെ കേസില്‍ നിന്നും രക്ഷിക്കാന്‍ പൊലീസും സ്‌കൂള്‍ അധികൃതരും ശ്രമിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.സംഭവ ദിവസം അദ്ധ്യാപകന്‍ ധരിച്ചിരുന്ന വേഷമുള്‍പ്പെടെയുള്ളവയുടെ വിശദാംശങ്ങള്‍ നല്‍കിയതിനൊപ്പം രേഖാചിത്രവും കുട്ടി വരച്ചു നല്‍കിയിരുന്നു.

മൊബൈലില്‍ കാണിച്ച്‌ കൊടുത്ത അശ്ലീല വീഡിയോയും കുട്ടി പാനലിന് കൈമാറി. സംഭവം പുറത്ത് പറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അദ്ധ്യാപകരുടെ ടോയ്‌ലെറ്റില്‍ വെച്ചാണ് പീഡിപ്പിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം അടങ്ങുന്ന റിപ്പോര്‍ട്ടാണ് വിദഗ്ധ പാനല്‍ പോലീസിന് കൈമാറിയത്.

Advertisment