Advertisment

ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്; നേപ്പാള്‍ മുന്‍ സ്പീക്കര്‍ അറസ്റ്റില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കാട്മണ്ഡു : പാര്‍ലമെന്‍റ് വനിതാ ജീവനക്കാരിക്കെതിരെ ബലാത്സംഗ ശ്രമം. നേപ്പാള്‍ പാര്‍ലമെന്‍റ് മുന്‍സ്പീക്കര്‍ കൃഷ്ണ ബഹാദൂര്‍ മഹാരെയെ പോലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ ഞായറാഴ്ച തന്‍റെ വീട്ടിലേക്ക് മഹാര മദ്യപിച്ച്‌ എത്തുകയായിരുന്നു.

Advertisment

publive-image

ആ സമയം താന്‍ വീട്ടില്‍ തനിച്ചായിരുന്നു. മഹാര തന്നെ ആക്രമികുകയായിരുന്നെന്നു സ്ത്രീ പറഞ്ഞു.വീട്ടില്‍ കടന്നു കയറുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

ബലാത്സംഗ ശ്രമം, അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച മഹാര സ്പീക്കര്‍ പദവി രാജി വെച്ചിരുന്നു.

Advertisment