Advertisment

അമ്മയേയും, സഹോദരിയേയും, സഹോദരന്‍റെ ഭാര്യയേയും നിരന്തരം പീഡിപ്പിച്ചു...ഗത്യന്തരമില്ലാതെ കുടുംബാംഗങ്ങള്‍ യുവാവിനെ കൊന്നു കുഴിച്ചുമൂടി

New Update

ഇന്‍ഡോര്‍: അമ്മയേയും, സഹോദരിയേയും, സഹോദരന്‍റെ ഭാര്യയേയും നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കിയ ഇരുപത്തി നാലുകാനായ യുവാവിനെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദാതിയയിലാണ് സംഭവം. കേസില്‍ നാല് കുടുംബാംഗങ്ങളാണ് അറസ്റ്റിലായത്.

Advertisment

publive-image

നവംബര്‍ 12നാണ് 24കാരനനായ യുവാവിന്‍റെ മൃതദേഹം ഗോപാല്‍ദാസ് മേഖലയില്‍ നിന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. മദ്യപാനിയായ മകന്‍ മൂലം കുടുംബം പ്രയാസം നേരിട്ടിരുന്നു എന്ന് വ്യക്തമായി.

നവംബര്‍ 11ന് മദ്യപിച്ച്‌ വീട്ടിലെത്തിയ യുവാവ് ഇളയ സഹോദരന്‍റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മരിച്ച യുവാവിന്‍റെ പിതാവ് പറയുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗോപാല്‍ദാസ് മേഖലയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു, പിതാവ് പറയുന്നു'. യുവാവിന്‍റെ പിതാവ്, അച്ഛന്‍, ഇളയ സഹോദരന്‍, സഹോദരന്‍റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

haraz murder
Advertisment