Advertisment

കോവിഡ് 19 സൃഷ്ടിച്ച കെടുതികളിൽനിന്ന് രക്ഷപ്പെടാൻ ലോകം പോരാട്ടം തുടരുന്നതിനിടെ അവരിതാ, നമുക്കായി പുതിയ വൈറസ് തയാറാക്കിയിരിക്കുന്നു; ചൈനയ്‌ക്കെതിരെ ഹര്‍ഭജന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഡൽഹി: കഴിഞ്ഞ ദിവസമാണ് ചൈനയില്‍ കൊറോണയെക്കാള്‍ മാരകമായ വൈറസ് കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. വിഷയത്തില്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തി.

Advertisment

publive-image

‘കോവിഡ് 19 സൃഷ്ടിച്ച കെടുതികളിൽനിന്ന് രക്ഷപ്പെടാൻ ലോകം പോരാട്ടം തുടരുന്നതിനിടെ അവരിതാ, നമുക്കായി പുതിയ വൈറസ് തയാറാക്കിയിരിക്കുന്നു’ – ഹർഭജൻ കുറിച്ചു. നേരത്തെ, ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചതിനു പിന്നാലെ, ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിരോധിക്കണമെന്ന ആവശ്യവുമായി ഹർഭജൻ രംഗത്തെത്തിയിരുന്നു.

വൻ പകർച്ചവ്യാധിയായേക്കാവുന്ന പുതിയ തരം വൈറസ് പടരുന്നതായി യുഎസ് ജേണൽ പിഎൻഎഎസാണ് റിപ്പോർട്ട് ചെയ്തത്. 2009 ലുണ്ടായ എച്ച്1എൻ1 ന്റെ വകഭേദത്തിന് ജി–4 എന്നാണു പേരിട്ടിരിക്കുന്നത്.

covid 19 harbhajan singh
Advertisment