‘രാഹുലും പാണ്ഡ്യയുമുള്ള ടീം ബസില്‍ എന്റെ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്യാന്‍ എനിക്കാകില്ല ; ഇപ്പോള്‍ ആളുകള്‍ കരുതുന്നത് ഹര്‍ഭജനും അനില്‍ കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരിക്കുമെന്നാണ്.’ ;ഹര്‍ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനുമെതിരെ ഹര്‍ഭജന്‍ സിംഗ്

സ്പോര്‍ട്സ് ഡസ്ക്
Saturday, January 12, 2019

മുംബൈ: സ്ത്രീകള്‍ക്കെതിര അധിക്ഷേപകരമായി സംസാരിച്ച ഹര്‍ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനുമെതിരെ ഹര്‍ഭജന്‍ സിംഗ്. ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കിയ നടപടിയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘രാഹുലും പാണ്ഡ്യയുമുള്ള ടീം ബസില്‍ എന്റെ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്യാന്‍ എനിക്കാകില്ല. അവര്‍ എന്തായിരിക്കും ഇതിനെക്കുറിച്ച് കരുതുക.’

ഇത്തരത്തിലുള്ള സംഭാഷണമൊന്നും ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരിക്കുമ്പോള്‍ പോലും പറയാറില്ല, അവര്‍ പരസ്യമായി ഒരു ടി.വി ഷോയില്‍ പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആളുകള്‍ കരുതുന്നത് ഹര്‍ഭജനും അനില്‍ കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരിക്കുമെന്നാണ്.’

ഡ്രസിങ് റൂമിലും ഇതൊക്കെ തന്നെയാണോ സ്ഥിതി എന്ന ചോദ്യത്തിന് അക്കാര്യം സമ്മതിക്കുന്ന തരത്തിലാണ് താരങ്ങള്‍ പ്രതികരിച്ചത്. ഇത്തരമൊരു സംസ്‌കാരം ഇന്ത്യന്‍ ടീമിനുള്ളില്‍ ഇതുവരെ ഞങ്ങളാരും സൃഷ്ടിച്ചിട്ടില്ല. സച്ചിന്‍ ഉള്‍പ്പെടെയുള്ളവര്‍ തീര്‍ത്ത പ്രതിച്ഛായ മോശമാക്കുകയാണ് പാണ്ഡ്യ ചെയ്തത്. എല്ലാ ക്രിക്കറ്റ് താരങ്ങളും ഇങ്ങനെയൊക്കെ തന്നെയാണെന്നല്ലേ എന്ന് ആളുകള്‍ കരുതില്ലേ-ഹര്‍ഭജന്‍ ചോദിച്ചു.

×