Advertisment

റെയ്‌നയ്ക്ക് പിന്നാലെ ഹര്‍ഭജനും; ഇത്തവണ ഐപിഎല്ലില്‍ കളിക്കുന്നില്ലെന്ന് താരം; ചെന്നൈ ടീമില്‍ പ്രതിസന്ധി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഹര്‍ഭജന്‍ സിങ് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ ഐപിഎല്ലില്‍ കളിക്കുന്നില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഹര്‍ഭജന്റെ പിന്മാറ്റത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രതിസന്ധിയിലായി. ടീം വിടുന്ന രണ്ടാമത്തെ പ്രമുഖ താരമാണ് ഹര്‍ഭജന്‍ സിങ്. നേരത്തെ സുരേഷ് റെയ്‌നയും ടീം വിട്ടിരുന്നു.

ടീം അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹര്‍ഭജന്‍ ഇത്തവണ കളിച്ചേക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സീസണിൽ രണ്ടു കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് ഹർഭജനെ സ്വന്തമാക്കിയത്.

ഐപിഎല്ലിനു മുന്നോടിയായി സിഎസ്കെ മാനേജ്മെന്റ് ചെന്നൈയിൽ അഞ്ച് ദിവസത്തെ പരിശീലന ക്യാംപ് സംഘടിപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഈ ക്യാംപിലും ഹർഭജൻ പങ്കെടുത്തിരുന്നില്ല. പിന്നീട് യുഎഇയിലേക്ക് പോയ ടീമിനൊപ്പവും അദ്ദേഹം ചേർന്നില്ല. യുഎഇ യാത്ര പലകുറി മാറ്റിവച്ച ശേഷമാണ് ഇപ്പോൾ ടൂർണമെന്റിൽനിന്ന് പിൻമാറിയതായി അറിയിച്ചത്.

Advertisment