കോൺഗ്രസിന്‍റെ പ്രചാരണ റാലിക്കിടെ  ഹാർദിക് പട്ടേലിന് മർദ്ദനം ;ജൻ ആക്രോശ് സഭ’യിൽ സംസാരിക്കുന്നതിനിടെ  സ്റ്റേജിലേക്ക് കയറിവന്ന് ഒരാൾ ഹാർദിക്കിന്‍റെ മുഖത്തടിച്ചു ;പിന്നിൽ ബിജെപിയാണെന്ന് ഹാർദിക് 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, April 19, 2019

അഹമ്മദാബാദ്: കോൺഗ്രസിന്‍റെ പ്രചാരണ റാലിക്കിടെ പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലിന് മർദ്ദനമേറ്റു. ഗുജറാത്തിലെ സുരേന്ദർ നഗർ ജില്ലയിൽ സംഘടിപ്പിച്ച ‘ജൻ ആക്രോശ് സഭ’യിൽ സംസാരിക്കുന്നതിനിടെ ഒരാൾ സ്റ്റേജിലേക്ക് കയറിവന്ന് ഹാർദിക്കിന്‍റെ മുഖത്തടിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു. മൂന്ന് ആഴ്ച മുൻപാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. ഇതിലുള്ള വിരോധമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. അക്രമിയെ പ്രവർത്തകർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു.

ഗുജറാത്തിൽ കോൺഗ്രസിന്‍റെ ഏറ്റവും സ്വാധീന ശേഷിയുള്ള തെരഞ്ഞെടുപ്പ് പ്രചാരകനാണ് ഹാർദിക് പട്ടേൽ. കോൺഗ്രസിനുവേണ്ടി പങ്കെടുക്കുന്ന എല്ലാ തെരഞ്ഞെടുപ്പ് പരിപാടികളിലും വലിയ ജനക്കൂട്ടത്തെ ഹാർദിക് ആകർഷിക്കുന്നുണ്ട്.

×