Advertisment

ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാരുടെ ചോദ്യം ഇതാണ്, എങ്ങോട്ടാണ് പോകേണ്ടത്’ ?’; മോദിയെ പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍

New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. പണം ബാങ്കിലിട്ടാല്‍ നീരവിനെയും വീട്ടില്‍വെച്ചാല്‍ മോദിയെയും ഭയക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട വിഷയത്തിലാണ് ഹാര്‍ദിക്കിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് നീരവിന്റെ പ്രതികരണം.

Advertisment

publive-image

‘ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാരുടെ ചോദ്യം ഇതാണ്, എങ്ങോട്ടാണ് പോകേണ്ടത്’ ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.

ഇതില്‍ എത് വേണമെന്നത് ജനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളെ കൂടി പരോക്ഷമായി വിമര്‍ശിക്കുന്നതാണ് ഹാര്‍ദിക്കിന്റെ ട്വീറ്റ്.

Advertisment