Advertisment

കേരളത്തിലെ മാധ്യമ പ്രവർത്തകരോട് ഒരു അഭ്യർത്ഥന ....കേരളം ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്ക്കരിക്കുക...പിന്നെയെല്ലാം ശരിയാകും...ഹരീഷ് പേരടി

New Update

തൃശ്ശൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സെന്‍കുമാറിനെയും പോലുള്ളവരുടെ പത്രസമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് നടന്‍ ഹരീഷ് പേരടി. താരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഈ കാര്യം പറഞ്ഞത്.

Advertisment

publive-image

'കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന. കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്ബോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക.പിന്നെയെല്ലാം ശരിയാകും' എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണെന്നും പ്രതിച്ഛായ വളര്‍ത്താനാണ് മന്ത്രി ശ്രമിക്കുന്നത് എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. കൊറോണയുമായി ബന്ധപ്പെട്ട് എപ്പോഴും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ലെന്നും വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ മതിയെന്നും മന്ത്രിയുടെ മീഡിയ മാനിയ കൂടിപ്പോകുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം ചെന്നിത്തല പറഞ്ഞത്. ചെന്നിത്തലയുടെ ഈ പ്രസ്താവനയെ വിമര്‍ശിച്ച്‌ നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചെന്നിത്തലയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Advertisment