Advertisment

‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’ ; ഐഷ സുല്‍ത്താനക്ക് പിന്തുണയറിച്ച് നടൻ ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

രാജ്യ ദ്രോഹകുറ്റത്തിന് കേസെടുത്ത സംവിധായിക ഐഷ സുല്‍ത്താനക്ക് പിന്തുണയറിച്ച് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഐഷയ്ക്ക് പിന്തുണ അറിയിച്ചത്.

Advertisment

publive-image

‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’ എന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ‘ഏമാന്മാരെ ഏമാന്മാരെ.. ‘എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം ഫേസ്ബുക്കിലൂടെ പാടുകയും ചെയ്തു.

https://www.facebook.com/100015910756367/videos/997398217467194/

ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ഐഷ സുല്‍ത്താന്‍ ബയോവെപ്പണ്‍ എന്ന പ്രയോഗം നടത്തിയത്. ലക്ഷ്യദ്വീപില്‍ ജൈവായുധ പ്രയോഗം നടത്തിയെന്നായിരുന്നു ഐഷ പറഞ്ഞത്. പിന്നാലെ സംഘപരിവാര്‍ അനൂകൂലികള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഐഷക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്.

രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

hareesh peradi hareesh peradi speaks
Advertisment