Advertisment

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും നല്ല ഇടപെടൽ: ഹരീഷ് വാസുദേവൻ

New Update

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും നല്ല ഇടപെടലാണ് ഇരട്ടവോട്ടുകളും കള്ളവോട്ടുകളും കൃത്യസമയത്ത് ചൂണ്ടിക്കാണിച്ചത് എന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയാണ് തുറന്നു കാട്ടിയത്.

Advertisment

publive-image

നൂറും ഇരുനൂറും വോട്ടുകൾക്ക് ജയപരാജയം തീരുമാനിക്കുന്ന മണ്ഡലങ്ങളിലെ ഇലക്ഷനിൽ ആയിരക്കണക്കിന് ഇരട്ടവോട്ടുകൾ കടന്നു കൂടിയത് ഈ തിരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാൻ സാദ്ധ്യതയുള്ളത് ആയിരുന്നു. ഏത് പാർട്ടിക്ക് അതിന്റെ ഗുണം കിട്ടിയാലും അത് തെറ്റാണ്. തെറ്റ് കണ്ടെത്തി തെളിവുസഹിതം നൽകിയ പരാതി ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തി എന്നും ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും നല്ല ഇടപെടലാണ് ഇരട്ടവോട്ടുകളും കള്ളവോട്ടുകളും കൃത്യസമയത്ത് ചൂണ്ടിക്കാണിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയാണ് തുറന്നുകാട്ടിയത്.

നൂറും ഇരുനൂറും വോട്ടുകൾക്ക് ജയപരാജയം തീരുമാനിക്കുന്ന മണ്ഡലങ്ങളിലെ ഇലക്ഷനിൽ ആയിരക്കണക്കിന് ഇരട്ടവോട്ടുകൾ കടന്നു കൂടിയത് ഈ തിരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാൻ സാദ്ധ്യതയുള്ളത് ആയിരുന്നു. ഏത് പാർട്ടിക്ക് അതിന്റെ ഗുണം കിട്ടിയാലും അത് തെറ്റാണ്. തെറ്റ് കണ്ടെത്തി തെളിവുസഹിതം നൽകിയ പരാതി ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തി.

രമേശ് ചെന്നിത്തലയെ ട്രോളിയത് കൊണ്ട് ഗൗരവമായ തിരഞ്ഞെടുപ്പ് പ്രശ്നം ഇല്ലാതാകുന്നില്ല. ഒരാളും രണ്ടുവോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഓരോ അധികാരിക്കും ഓരോ ഓഫീസർക്കും പൗരന്മാർക്കും ഉത്തരവാദിത്വമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

പ്രായോഗികമായി എങ്ങനെ പരിഹരിക്കും എന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ കണ്ടെത്തേണ്ടതാണ്. അതിനുള്ള സംവിധാനം ഈ രാജ്യത്തുണ്ട്.

hareesh vasudevan
Advertisment