Advertisment

തളര്‍ന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന് പറഞ്ഞ് കട്ടയ്ക്ക് കൂടെ നിന്ന ഈസ്ത്രീയായിരുന്നു എന്റെ ധനം… എന്ന് നടൻ ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

സ്ത്രീധന വിഷയം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുമ്പോൾ വിവാഹജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ഹരീഷ് പേരടി. ഭാര്യയായ ബിന്ദു തനിക്കൊപ്പം ഇറങ്ങി വന്നപ്പോൾ കയ്യില്‍ ഉണ്ടായിരുന്നത് കടം വാങ്ങിയ 100 രൂപ മാത്രമാണെന്നും പണമല്ല ജീവിക്കാൻ വേണ്ടത് ധൈര്യമാണെന്നും ഹരീഷ് പറയുന്നു.

Advertisment

publive-image

ഹരീഷ് പേരടിയുടെ വാക്കുകൾ:

‘1993 ഡിസംബര്‍ 3 ന് രാവിലെ ബിന്ദു എന്റെ കൂടെ ഇറങ്ങി വരുമ്പോള്‍ എന്റെ കയ്യില്‍ വിവാഹ എഗ്രിമെന്റ് എഴുതാന്‍ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു…പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിച്ച് അവളും നാടകം കളിച്ച് ഞാനും..

തളര്‍ന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന് പറഞ്ഞ് കട്ടയ്ക്ക് കൂടെ നിന്ന ഈസ്ത്രീയായിരുന്നു എന്റെ ധനം…ജീവിക്കാന്‍ ധൈര്യമാണ് വേണ്ടത്…അതുണ്ടെങ്കില്‍ ജീവിതം തന്നെ പിന്നാലെ വരും…ഇന്നലെ ഞങ്ങളുടെ ‘കലാനിധി’ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്ന ദിവസമായിരുന്നു…

എന്നോട് അഭിപ്രായ വ്യത്യാസമുണ്ടാവുമെങ്കിലും നിങ്ങളെന്നെ ജാതി, മത, രാഷ്ട്രിയ വ്യത്യാസമില്ലാതെ അനുഗ്രഹിക്കും എന്നെനിക്കുറപ്പുണ്ട്…’

Advertisment