Advertisment

ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാർത്തിയെ പോലെയുള്ള ധീരൻമാരെ പറ്റി മാത്രം സംസാരിക്കാമെന്ന് ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച തമിഴ് നടൻ കാര്‍ത്തിയെ പിന്തുണച്ച് ഹരീഷ് പേരടി. കാര്‍ത്തിയുടെ നിലപാടിനെ അനുകൂലിച്ച് കൊണ്ടാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

Advertisment

publive-image

കാര്‍ത്തിയുടെ ട്വീറ്റ് വാര്‍ത്തയായതിന്റെ സ്‌ക്രീന്‍ ഷോട്ടും നടന്‍ ഫേസ്ബുക്കിൽ പങ്കുവച്ചു. ഇത്തരം ആണ്‍കുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് തന്റെ ദേശീയ പുരസ്‌ക്കാരം എന്ന് ഹരീഷ് പേരടി കുറിച്ചു.

'അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്ക്കാരം...ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാർത്തിയെ പോലെയുള്ള ധീരൻമാരെ പറ്റി മാത്രം സംസാരിക്കാം...' എന്നാണ് ഹരീഷ് പേരാടി കുറിച്ചത്.

hareeshperadi
Advertisment