Advertisment

അടി​പി​ടി​ക്കേ​സി​ല്‍ ഹാ​രി മ​ഗ്വെ​യ​ര്‍ കു​റ്റ​ക്കാ​ര​നെന്ന് കണ്ടെത്തിയതോടെ ഇം​ഗ്ല​ണ്ട് ടീ​മി​ല്‍ നി​ന്നൊ​ഴി​വാ​ക്കി

New Update

ല​ണ്ട​ന്‍: യു​വേ​ഫ നാ​ഷ​ണ​ന്‍​സ് ലീ​ഗി​നു​ള്ള ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​ല്‍ നി​ന്ന് ഹാ​രി മ​ഗ്വെ​യ​റി​നെ പി​ന്‍‌​വ​ലി​ച്ചു. ഗ്രീ​സി​ലു​ണ്ടാ​യ അടി​പി​ടി കേ​സി​ല്‍ താ​രം കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി വി​ധി വ​ന്നി​രു​ന്നു. ഇ​തോടെയാണ് ഐ​സ്‌​ല​ന്‍​ഡി​നും ഡെ​ന്‍​മാ​ര്‍​ക്കി​നും എ​തി​രാ​യ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ടീ​മി​ല്‍ നി​ന്ന് താ​ര​ത്തെ പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്ന് ഹെ​ഡ് കോ​ച്ച്‌ ഗാ​രെ​ത്ത് സൗ​ത്ത്ഗേ​റ്റ് അ​റി​യി​ച്ചു.

Advertisment

publive-image

ഗ്രീ​സി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മൈ​ക്കോ​ണോ​സി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ മ​ഗ്വെ​യ​റും കു​ടും​ബ​വും. ഇ​വി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഗ്രീ​ക്ക് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

കേ​സി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ താ​ര​ത്തി​നു 21 മാ​സം ത​ട​വ് വി​ധി​ച്ചു. ആ​ദ്യ​മാ​യി കു​റ്റം ചെ​യ്യു​ന്ന​തി​നാ​ല്‍ ത​ട​വു​ശി​ക്ഷ മ​ഗ്വ​യ​ര്‍ അ​നു​ഭ​വി​ക്കേ​ണ്ട​തി​ല്ല.

hari england team
Advertisment