Advertisment

ഹരി കോങ്ങാടിന്‍റെ ശിൽപ ചാരുതക്ക് യു ആർ എഫ്‌ നാഷണൽ റെക്കോർഡ്

New Update

കോങ്ങാട്: അറുന്നൂറിലേറെ പ്രമുഖ വ്യക്തികളെ ഗ്രാനൈറ്റിൽ പകർത്തിയ ഹരി കോങ്ങാടിന് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ മാർബിൾ സ്റ്റോൺ കാറ്റഗറിയിൽ വിശിഷ്ട അംഗീകാരം. യു ആർ എഫ്‌ ജൂറിഹെഡ് ഗിന്നസ് സത്താർ ആദൂർ റെക്കോർഡ് പ്രഖ്യാപനം നടത്തി. എംഎൽഎ കെ.വി.വിജയദാസ് പുരസ്ക്കാരം സമ്മാനിച്ചു.

Advertisment

publive-image

കോങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.ലത അധ്യക്ഷയായി. എം.പി.ബിന്ദു, അഷ്‌റഫ് തറയിൽ, പി.എ.ഗോകുൽദാസ്‌,വി.സേതുമാധവൻ,എസ്.പി.ജയദേവൻ, ടി.അജിത് തുടങ്ങിയവർ പങ്കെടുത്തു.

അന്താരാഷ്ട്ര വ്യക്തിത്വങ്ങളെയും രാഷ്ട്രീയ-സിനിമ പ്രമുഖരെയും ഗ്രാനൈറ്റിൽ തനിമ ചോരാതെ കൊത്തിയുണ്ടാക്കിയതോടെയാണ് ശില്പികളും സമൂഹവും ഹരിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഒന്നര പതിറ്റാണ്ടായി മാർബിൾ സ്റ്റോൺ ചിത്ര നിർമിതിയിൽ സജീവമായ ഇദ്ദേഹത്തിന്റെ കരവിരുതിൽ മെനഞ്ഞെടുത്തത് അനേകം ശേഖരങ്ങൾ.

publive-image

സങ്കീർണ്ണമായ കരകൗശലവൈദഗ്ധ്യവും ധിഷണയും എടുത്തുകാട്ടുന്നവയാണ് ഓരോ കൊത്തുചിത്രവും.  ചിത്രങ്ങളുടെ പ്രതിപാദ്യവിഷയങ്ങൾ പലതാകാം. ആവശ്യക്കാരുടെ അഭിരുചിയ്ക്കനുസരിച്ച് ഏതു മുഖവും ചിത്രവും മുദ്രണം ചെയ്യും. എന്നാൽ എല്ലാം തികച്ചും അതുല്യവും വിശിഷ്ടവുമായവയാണ്.

ജന്‍മനാലഭിച്ച കഴിവുകളെ ശില്‍പ്പങ്ങളിലേക്കും മാതൃകകളിലേക്കും ആവാഹിച്ച് ശില്‍പനിര്‍മാണ രംഗത്ത് പുതുവഴി തെളിച്ച ഹരിയുടെ ചിത്ര പ്രദർശനം സന്ദർശകരും കേരള ക്രാഫ്റ്റ്‌ കാസിൽ അംഗങ്ങളും

നോക്കി കണ്ടു.

പ്രത്യേക തരത്തിലുള്ള ടിപ്പ് ഉപയോഗിച്ചാണ് ഗ്രാനൈറ്റ് ആലേഖനം ചെയ്യുന്നത്. ഇപ്പോൾ 61പ്രമുഖ വ്യക്തികളുടെ ചിത്രം അഞ്ചടി നീളമുള്ള ഗ്രാനൈറ്റിൽ കൊത്തിയും വിസ്മയം തീർത്തു. ഹരിയുടെ ഓരോ കലാ സൃഷ്ടിയിലും സമ്പന്നമായ കൈപ്പണി മികവ് പ്രതിഫലിക്കുന്നത് കാണാന്‍ കഴിയും. ഭാര്യ സിന്ധു, മക്കളായ ഹരീഷ് ജിഷ്ണു എന്നിവർ പൂര്‍ണ പിന്തുണയുമായി ഹരിക്കൊപ്പമുണ്ട്.

kogadu
Advertisment