Advertisment

എസ്സ്. ഹരീഷിന്റെ ആശങ്കകൾ "മീശ" യും കടന്ന് മുന്നോട്ട്; ഹരിമാധവ് എഴുതുന്നു

New Update

ഹരിമാധവ്

Advertisment

publive-image

മീശ മീശ... മീശക്ക് കനം കൂടുമ്പോൾ വാക്കുകൾ അതിരുകൾ ഭേദിക്കുന്നു. പുതിയ കണ്ടെത്തൽ സൈന്യം പാഴ്ച്ചിലവാണ്, സൈനീക ശക്തികൊണ്ട് ഒരു രാജ്യവും ഒന്നും നേടിയിട്ടില്ല. മഹാമാരിയായ് ലോക ജനതയെ വിഴുങ്ങുന്ന കോവിഡിനെ തുരത്താൻ ഓരോ രാജ്യത്തേയും സൈന്യത്തിന് എന്ത് ചെയ്യാൻ സാധിച്ചു.!! വൈറസിനെ പ്രതിരോധിക്കാനുള്ള മെഡിസിൻ കണ്ടെത്തേണ്ട സൈനീക ക്യാമ്പുകളിൽ വെടിക്കോപ്പുകളും മിസൈലുകളും. എസ്സ്. ഹരീഷിന്റെ ആശങ്കകൾ "മീശ" യും കടന്ന് മുന്നോട്ട്.

ഹരീഷിന്റെ കണ്ടെത്തലുകളിൽ സൈന്യത്തെ രാജ്യങ്ങൾ പരേഡിനും വായുവിലെ അഭ്യസങ്ങൾക്കും ട്രെയിനിംഗ് ഗ്രൗണ്ടുകളിലെ പുല്ലുചെത്താനും മാത്രമുപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ്. താങ്കളുടെ തലച്ചോറിലെ അന്ധകാരത്തിൽ ഒരു എൽ. ഇ.ഡി ബൾബെങ്കിലും പ്രകാശിക്കട്ടെ എന്നാശംസിക്കുന്നു.

പല രാജ്യങ്ങളുടേയും നിലനില്പുതന്നെ സൈന്യത്തിന്റെ സംഭാവനയാണ്. താലിബാനും, ഐ എസ് എസ്സും, ലഷ്കറെ തോയ്ബക്കുമൊക്കെ വളക്കൂറുള്ള മണ്ണുണ്ട് ഹേ പല രാജ്യങ്ങളിലും. പല ചെറു രാജ്യങ്ങളുടേയും സർവ്വ സൈന്യത്തേക്കാൾ മുകളിലാണ് ഇവരുടെയൊക്കെ ആക്രമണ സേന. സ്വന്തമായി ആയുധങ്ങൾ നിർമ്മിക്കാൻ കഴിവുള്ള ഈ സംഘടനകളിപ്പോൾ ആറ്റംബോംബിന്റെ നിർമ്മാണത്തിലാവും. താങ്കളും ഞാനും സ്വസ്ഥമായുറങ്ങുന്നത് അതിർത്തികളിൽ റൊട്ടിതിന്നുതീർത്ത് പാഴ്ചിലവുണ്ടാക്കി ഉറങ്ങാതെ കാത്തിരിക്കുന്ന ഒരു മിലിട്ടറിയുടെ പിൻബലത്തിലാണ് എന്ന് മനസിലാക്കാൻ ഇത്തിരി സ്വബോധംകൂടി വേണം.

പിന്നെ താങ്കൾ പറഞ്ഞ ഡോളറിന്റെ കണക്കൊക്കെ മനസിലാക്കാൻ പാവം ജനത മിനിമം ഒരു ഹരീഷെങ്കിലും ആകണം. അങ്ങനെയാകാൻ ആത്മാഭിമാനവും സ്വരാജ്യത്തെ സ്നേഹിക്കുന്നതുമായ ഒരു പൗരനും തയ്യാറാവില്ല. സർവ്വ പ്രക്യതിക്ഷോഭങ്ങളുടേയും ദുരന്തമുഖത്ത് ജീവൻ പണയംവെച്ച് പ്രതിരോധം തീർക്കുന്ന,തീർത്തിട്ടുള്ള സൈനീകസംഘത്തെ താങ്കൾ കണ്ടില്ല.

സൈന്യം ഓരോ രാജ്യത്തിനും നല്കിയ വിലമതിക്കാനാവാത്ത സംഭാവനകളും താങ്കളറിഞ്ഞിട്ടില്ല. ഇടനെഞ്ചിലേക്ക് ശത്രുവിന്റെ ബുള്ളറ്റുകൾ വന്നുപതിക്കുമ്പോഴും, മരണത്തിന് കീഴടങ്ങേണ്ടിവരുമ്പോഴും സ്വന്തം രാജ്യത്തിന്വേണ്ടി ജീവിച്ചു എന്ന ചാരിതാർത്ഥ്യത്തോടെ വിടപറയുന്ന വീര യോദ്ധാക്കളേയും താങ്കൾ ചവിട്ടിയരച്ചു.

ഹരീഷേേ... താങ്കൾക്ക് 'മീശ' വെച്ചതിപ്പോഴാണ്. ഈ മീശ വളർത്താമെന്ന് നിങ്ങൾ കരുതുന്നു എങ്കിൽ അത് സ്വന്തം മൂക്കിന് താഴെ മതി. അല്ലാതെ സൈനീകരുടെ നെഞ്ചത്ത് വേണ്ട, ഇവിടെ മീശ മുളയ്ക്കുന്നതിന് മുമ്പേ സ്വരാജ്യത്തെയും സൈനികരേയും ആരധനയോടെ നോക്കിക്കാണുന്ന ഒരു തലമുറ തന്നെയുണ്ട്.

താങ്കളുടെ വിമർശനം സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന എറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഒരു മൂലയിലിരുന്നുകൊണ്ടായത് നന്നായി. അത് ഇനിയും ചിന്തിക്കാനും ഇതുപോലെഴുതാനും താങ്കൾക്ക് പ്രചോദനവുമാവും. പക്ഷേ 'മീശ' ക്ക് ആരാധകരില്ലാത്ത മറ്റേതേലും രാജ്യത്തായിരുന്നെങ്കിൽ......

facebook post hari madhav
Advertisment