Advertisment

ആരാധനാലയങ്ങൾ തുറക്കാൻ എന്തിനിത്ര തിടുക്കം.?ഈ രണ്ടര മാസം മനുഷ്യൻ മനുഷ്യനെ മാത്രം ആരാധിച്ചു. ഒരു ദൈവവും ഈ വഴിക്കുവന്നില്ല. ഈ ഭൂമിയിൽ അനിഷ്ടമായ ഒന്നും സംഭവിച്ചില്ല. ആകാശത്ത് നക്ഷത്രങ്ങൾ തിളങ്ങിത്തന്നെ നിന്നു. സൂര്യനും ചന്ദ്രനും ഉദിക്കാതിരുന്നില്ല ; ഹരിമാധവ് എഴുതുന്നു

New Update

ഹരിമാധവ്

Advertisment

publive-image

ആരാധനാലയങ്ങൾ തുറക്കാൻ എന്തിനിത്ര തിടുക്കം.?? അവ മനുഷ്യന്റെ അഭിവാജ്യ ഘടകമാണോ.? മനസിൽ ഈശ്വരൻ പ്രകാശിക്കുന്നില്ലെങ്കിൽ ഒരു ആരാധനാലയങ്ങൾക്കും നിങ്ങളിലേക്ക് ഒന്നും പകരാനാവില്ല. ആരാധനാലയങ്ങൾ ഇന്ന് കച്ചവട സ്ഥാപനങ്ങളാവുകയാണ്. നോട്ട് ഇരട്ടിപ്പിക്കുന്ന മാന്ത്രികപ്പെട്ടിപോലെയാണ് ആരാധനാലയങ്ങളിലെ ഭണ്ഡാരപ്പെട്ടികൾ.

പത്തുരൂപ നിക്ഷേപിച്ച് മനുഷ്യൻ പത്തുലക്ഷത്തിന്റെ സൗഭാഗ്യങ്ങൾ ആവശ്യപ്പെടുന്നു. അത് അവിടെനിന്ന് കിട്ടിയില്ലെങ്കിൽ കുറച്ചുകൂടി ഹൈടെക് ആയ ദേവാലയങ്ങൾ തേടിപ്പോകുന്നു. അവിടെ നിക്ഷേപിക്കുന്നത് ചിലപ്പോൾ ഇരുപതാകാം. ഗവൺമെന്റ് ഹോസ്പിറ്റലിൽ നടക്കാത്ത രോഗമുക്തിക്ക് ലേക് ഷോറോ അമൃതയിലോ പോകുന്ന മാനസീകനില മനുഷ്യൻ പിന്തുടരുന്നു.

രോഗശാന്തിയുടെ ആരവങ്ങൾ നിറഞ്ഞ മൈതാനങ്ങൾ നിശ്ചലമായി. ഈ രണ്ടര മാസം മനുഷ്യൻ മനുഷ്യനെ മാത്രം ആരാധിച്ചു. ഒരു ദൈവവും ഈ വഴിക്കുവന്നില്ല. ഈ ഭൂമിയിൽ അനിഷ്ടമായ ഒന്നും സംഭവിച്ചില്ല. ആകാശത്ത് നക്ഷത്രങ്ങൾ തിളങ്ങിത്തന്നെ നിന്നു. സൂര്യനും ചന്ദ്രനും ഉദിക്കാതിരുന്നില്ല. സത്യവും കാരുണ്യവും സംരക്ഷണവും നിറഞ്ഞ ചൈതന്യമാണ് ഈശ്വരൻ. അല്ലാതെ മതസാമ്രാജ്യം കെട്ടിപ്പടുക്കുവാൻ തുറന്നുവെച്ചിരിക്കുന്ന ആരാധനാലയങ്ങളല്ല ഈശ്വരൻ. അവിടെയൊന്നും മൃതസഞ്ജീവനി നിറഞ്ഞ ഔഷധപ്പുരയില്ല.

പടർന്നുകയറുന്ന ഈ ദുരന്തത്തിന്റെ അവസാന അണുവും നാടുനീങ്ങിയതിനുശേഷം ഭക്തസഹസ്രങ്ങളേേ നിങ്ങൾ ആഘോഷിപ്പിൻ.!! അർമ്മാദിപ്പിൻ.!!

facebook facebook post hari madav
Advertisment