Advertisment

കോവിഡ്; ഹരിദ്വാറിലേക്കുള്ള വഴികള്‍ സര്‍ക്കാര്‍ അടച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ഉത്തരാഖണ്ഡ്:  പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാറിലേക്കുള്ള വഴികള്‍ കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അടച്ചു. ഹരിദ്വാറിലേക്കുള്ള കന്‍വാര്‍ യാത്ര തീര്‍ത്ഥാടനം നിരോധിച്ചതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നടപടി.

Advertisment

publive-image

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഹരിദ്വാര്‍ ജില്ലയിലേക്കുള്ള മുഴുവന്‍ റോഡുകളും പൊലീസ് അടച്ചു. കന്‍വാര്‍ യാത്രയ്ക്കായി എത്തിയ വിശ്വാസികള്‍ അവരവരുടെ സ്ഥലങ്ങളിലേക്ക് തിരിച്ചുപോണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

സപ്ത്‌ഋഷി ചെക്ക്‌പോസ്റ്റ്, നര്‍സോന്‍, ഭഗവാന്‍പൂര്‍, ചിഡിയാപൂര്‍ എന്നിവിടങ്ങളിലെ അതിര്‍ത്തികളാണ് അടച്ചത്. വര്‍ഷാവര്‍ഷം നടന്നുവരുന്ന കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും എത്തുന്നത്.

haridhwar govt 5
Advertisment