ഫോണ്‍ വിളിച്ചപ്പോള്‍ ‘മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടെ’ന്ന് പറഞ്ഞിരുന്നു. പിന്നെ കേട്ടത് മരണവാര്‍ത്തയെന്നു മല്ലികാ സുകുമാരന്‍. ഹരികുമാരന്‍ തമ്പിയുടെ വിയോഗത്തിന്‍റെ ഞെട്ടല്‍ മാറാതെ സിനിമാലോകം

ഫിലിം ഡസ്ക്
Wednesday, February 14, 2018

മിനി സ്ക്രീനിലെ ഇഷ്ടതാരമായിരുന്ന ഹരികുമാരന്‍ തമ്പിയുടെ പെട്ടെന്നുള്ള മരണത്തിന്‍റെ ഞെട്ടലില്‍ നിന്നും സുഹൃത്തുക്കള്‍ പലരും ഇപ്പോഴും മോചിതരായിട്ടില്ല.

ഈ മരണം ഒരു ഷോക്കായിപ്പോയെന്നാണ് ഇന്ദുമുഖി ചന്ദ്രമതി എന്ന സീരിയലില്‍ ഒപ്പം അഭിനയിച്ച മല്ലികാ സുകുമാരന്‍റെ പ്രതികരണം.

സീരിയലിനു ശേഷം കുറച്ചു നാള്‍ മഞ്ഞപ്പിത്തം ബാധിച്ചു കിടപ്പായി എന്നറിഞ്ഞ് ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു. ‘ മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു ചേച്ചി’ എന്നായിരുന്നു അന്ന് തമ്പിയുടെ മറുപടി.

പിന്നീടൊരിക്കല്‍ നട്ടെല്ലിന് ഓപ്പറേഷന്‍ നടന്നതായി അറിഞ്ഞു. അപ്പോഴും വിളിച്ചു. കമിഴ്ന്നാണ് കിടക്കുന്നത് നിവര്‍ന്നു കിടക്കാന്‍ വയ്യ. എന്നായിരുന്നു ഹരിതകുമാറിന്റെ ഭാര്യ സുഷമ്മ പറഞ്ഞത്. പിന്നീട് അസുഖമൊക്കെ മാറിയെന്ന് അറിഞ്ഞു. പിന്നീട് പെട്ടെന്നാണ് ഈ മരണ വാര്‍ത്ത എത്തിയത്. വിശ്വസിക്കാനായില്ല.

രാധാകൃഷ്ണന്‍ഡ മംഗലത്ത് സംവിധാനം ചെയ്ത ഇന്ദുമുഖി ചന്ദ്രമതി സീരിയലില്‍ മല്ലികാ സുകുമാരന്‍ അവതരിപ്പിച്ച ചന്ദ്രമതിയുടെ ഭര്‍ത്താവായിരുന്ന മേനോന്‍ ചേട്ടന്‍.

ഹരികുമാരന്‍ തമ്പി അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളില്‍ ഒന്ന്. രാധാകൃഷ്ണന്‍ മംഗലത്ത് മല്ലികാ സുകുമാരനോട് ഹരികുമാരനെ പരിചയപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന് ചെറിയൊരു ചമ്മലുണ്ടായിരുന്നു.

കൂടെ അഭിനയിക്കുന്നത് ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റാണെന്ന തോന്നലില്‍ നിന്നുണ്ടായ ചമ്മല്‍. പിന്നീട് അദ്ദേഹം ഫോമിലായി. കോമഡി നമ്പരുകള്‍ ഒന്നിനു പുറകെ ഒന്നായി വന്നു.

സീരിയലില്‍ മോനിലാലും മഞ്ജുപിള്ളയുമായിരുന്നു മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പെട്ടെന്ന് ഫ്രണ്ട്‌ലി ആകുന്ന ആളായിരുന്നു ഹരികുമാരന്‍ തമ്പി.

×