സീരിയൽ താരം ഹരികുമാരൻ തമ്പി (56) അന്തരിച്ചു. വിടവാങ്ങിയത് മിനി സ്ക്രീനിലെ മികച്ച ഹാസ്യതാരം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 13, 2018

തിരുവനന്തപുരം∙ ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലായിരുന്നു.  ഇന്ന് വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കല്ല്യാണി കളവാണി എന്ന പരമ്പരയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ദളമര്‍മരങ്ങള്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളിലൂടെ മിനി സ്ക്രീനില്‍ പ്രമുഖ താരമായിരുന്നു ഹരികുമാരന്‍ തമ്പി. വട്ടിയൂര്‍ക്കാവിലായിരുന്നു താമസം . നടനാകാന്‍ മോഹിച്ച് ഏറെക്കാലം  മുന്‍പേ സിനിമാ – സീരിയല്‍ രംഗത്ത് എത്തിയെങ്കിലും ശ്രദ്ധേയനായ താരമായി മാറിയത് ഏതാനും വര്‍ഷങ്ങള്‍ മുന്‍പാണ്.

×