Advertisment

മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം മതിയാക്കി ഹാരിസ് കട്ടച്ചിറ മടങ്ങുന്നു; "അജ്‌വ ജിദ്ദ" യാത്രയയപ്പ് നൽകി

New Update

ജിദ്ദ: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന അജ്‌വ (അൽ അൻവാർ ജസ്റ്റീസ് ആൻറ് വെൽഫെയർ അസോസിയേഷൻ) ജിദ്ദ സ്ഥാപക എക്സിക്യൂട്ടീവ് അംഗവും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന ഹാരിസ് കട്ടച്ചിറക്ക് അജ്‌വ ജിദ്ദ കമ്മിറ്റി യാത്രയപ്പ് നൽകി.

Advertisment

publive-image

വൈസ് പ്രസിഡണ്ട് ഷഫീഖ് കാപ്പിലിൻറെ അദ്ധ്യക്ഷതയിൽ കൂടിയ യാത്രയപ്പ് യോഗം ഉപദേശക സമിതിയംഗം സക്കീർ ഹുസൈൻ കറ്റാനം ഉൽഘാടനം ചെയ്തു. മൂപ്പത് വർഷം നീണ്ട ഹാരിസ് കട്ടച്ചിറയുടെ പ്രവാസ ജീവിതവും, പ്രാർത്ഥനകളിലെയും, ജീവിതത്തിലെയും കൃത്യനിഷ്ഠയും, കാരുണ്യപ്രവർത്തനങ്ങളും മറ്റും മറ്റുള്ളവർക്ക് മാതൃകാപരമായിരുന്നുനെന്ന് അദ്ദേഹം ഉണർത്തി. തുടർന്ന് ജോയ്ൻറ് സെക്രട്ടറി അബ്ദുൾ ലത്ത്വീഫ് മുസ്ല്യാർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ സ്വാഗതവും ട്രഷറർ നൗഷാദ് ഓച്ചിറ നന്ദിയും പറഞ്ഞു.

അജ്‌വ ജിദ്ദ കമ്മിറ്റിയുടെ മൊമെൻറോ ജനറൽ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ ഹാരിസ് കട്ടച്ചിറക്ക് നൽകി ആദരിച്ചു. തുടർന്ന് അദ്ദേഹം യാത്രയയപ്പിന് നന്ദി പറഞ്ഞു. സംസ്കരണത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഊന്നിയുള്ള അജ്‌വ എന്ന ആത്മീയ കൂട്ടായ്മയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും അത് വഴി തനിക്കും കുടുംബത്തിനും ലഭിച്ച ആത്മീയ അനുഭൂതികൾ അദ്ദേഹം അനുസ്മരിച്ചു.

നമുക്ക് ഓരോരുത്തർക്കും ആത്മീയമായി ഗുണം ചെയ്യുകയും അതോടൊപ്പം സഹജീവികൾക്ക് കാരുണ്യ സഹായങ്ങൾ നൽകുന്ന ഈ കൂട്ടായ്മ നിലനിൽക്കേണ്ടതിൻറെ ആവശ്യകത അദ്ദേഹം സദസ്സിനെ ഉണർത്തി.

harish kattachira
Advertisment