Advertisment

കൊച്ചി ബ്ലാക്ക്‌മെയില്‍ കേസ്; മുഖ്യ സൂത്രധാരന്‍ ഞാനല്ല, എന്നെ കരുവാക്കിയത്; ഹാരിസിന്റെ പ്രതികരണം

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ താനല്ലെന്ന് അറസ്റ്റിലായ ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസ്. സംഭവത്തില്‍ തന്നെ കരുവാക്കിയതാണെന്നാണ് ഹാരിസിന്റെ പ്രതികരണം.

Advertisment

publive-image

പ്രതികള്‍ക്ക് ഷംന കാസിമിൻറെ ഫോൺ നമ്പർ കൈമാറിയത് സിനിമ മേഖലയിലുള്ള ഒരാളാണ്. തട്ടിപ്പിനെ കുറിച്ച് അറിയാതെയാണ് നമ്പർ കൈമാറിയതെന്നാണ് ഇയാളുടെ മൊഴി. ഈ സാഹചര്യത്തിൽ ഇയാളെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേസിൽ ഇതുവരെ എട്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ഒരാളടക്കം മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്. തട്ടിപ്പിന് ഇരയായ യുവതികളിൽ നിന്നും പ്രതികൾ കൈക്കലാക്കിയ മാല, വള അടക്കം ഒൻപത് പവൻ സ്വർണാഭരണങ്ങൾ തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഷംന കാസിമിനു പുറമെ മുപ്പതോളം യുവതികളെ ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടന്നാണ് പൊലീസിൻറെ കണ്ടെത്തൽ.

all news shamna kassim blackmail case
Advertisment