Advertisment

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത് ഹരീഷ് സാല്‍വേയുടെ വാദങ്ങള്‍ ;  ഒരു സിറ്റിംഗിന് 6 മുതല്‍ 15 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന സാല്‍വേ കുല്‍ഭൂഷണ്‍ കേസില്‍ ഹാജരായതിന് വാങ്ങിയത് വെറും 1 രൂപ !; വിധി പറഞ്ഞത് ജഡ്‌ജി അബ്‌ദുല്‍ഖാവി അഹമ്മദ്‌ യൂസഫി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഡല്‍ഹി: രാജ്യാന്തര നീതിന്യയ കോടതിയില്‍ നിന്നും 16 അംഗ ബെഞ്ചില്‍ 15 ജഡ്ജിമാരുടെ പിന്തുണയോടെ ഇന്ത്യന്‍ നയതന്ത്രവിജയത്തിന് സാല്‍വെയുടെ വാദം അടിവരയിട്ടു, കുല്‍ഭൂഷണ് ആശ്വാസം, ഇന്ത്യന്‍ നയതന്ത്രവിജയം!

Advertisment

publive-image

സുപ്രീം കോടതിയിലെ പേരുകേട്ട അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വേ. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത് ഹരീഷ് സാല്‍വേയുടെ വാദങ്ങളാണ്. എന്നാല്‍ ഒരു സിറ്റിംഗിന് 6 മുതല്‍ 15 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന ഹരീഷ് സാല്‍വേ കുല്‍ഭൂഷണ്‍ കേസില്‍ ഹാജരായതിന് വാങ്ങിയത് വെറും 1 രൂപയാണ്. മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വ.

നെതര്‍ലാന്‍ഡ്‌സിലെ ഹേഗിലുള്ള രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യയ്ക്കായി ഹരീഷ് സാല്‍വ വാദം ഉയര്‍ത്തിയപ്പോള്‍, പാക്കിസ്ഥാനായി വാദിച്ചത് ഖാവര്‍ ഖുറേഷിയാണ്.കഴിഞ്ഞവര്‍ഷം നവംബര്‍ 18 നാണ്, കോടതി അന്തിമ വിധി വരും വരെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കരുതെന്ന് പാക്കിസ്ഥാനോട് ഉത്തരവിട്ടത്.

തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് വാദത്തിന്റെ അവസാനഘട്ടം പുനരാരംഭിച്ചത്. ഖുറേഷി നടത്തിയ ‘ഹംപ്റ്റി-ഡംപ്റ്റി’ പരാമര്‍ശങ്ങളുടെ പേരില്‍ ഹരീഷ് സാല്‍വെ അദേഹത്തെ കടന്നാക്രമിച്ചു. രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ വാദം വരുമ്പോള്‍ ഭാഷയും അതിന് ചേര്‍ന്നതാകണമെന്നും ഖുറേഷിയെ സാല്‍വെ ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയില്‍ നിയമ, നികുതി, വാണിജ്യ നിയമങ്ങളില്‍ സാല്‍വേയോളം പ്രഗല്‍ഭനായ മറ്റൊരു അഭിഭാഷകനുണ്ടോയെന്ന കാര്യം സംശയമാണ്.കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്കിസ്ഥാന്‍ നിരത്തിയ ഓരോ തെളിവുകളും വ്യാജമാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു സാല്‍വെയുടെ വാദം. ഒടുവില്‍ രാജ്യാന്തര നീതിന്യയ കോടതിയില്‍ നിന്നും 16 അംഗ ബെഞ്ചില്‍ 15 ജഡ്ജിമാരുടെ പിന്തുണയോടെ ഇന്ത്യന്‍ നയതന്ത്രവിജയത്തിന് സാല്‍വെയുടെ വാദം അടിവരയിട്ടു.

Advertisment