Advertisment

ഹരിശ്രീ അശോകന്‍റെ മകനും നടനുമായ അര്‍ജുന്‍ വിവാഹിതനായി (വീഡിയോ )

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for harisree ashokan son wedding photos

Advertisment

കൊച്ചി: യുവനടൻമാരിൽ ശ്രദ്ധേയനും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകൻ ഞായറാഴ്ച വിവാഹിതനായി. എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു.

Image result for harisree ashokan son wedding photos

ഒക്ടോബർ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്‌. ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

Image result for harisree ashokan son wedding photos

എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അർജുനും നിഖിതയും വിവാഹിതയാവുന്നത്. മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അർജുൻ.

Image result for harisree ashokan son wedding photos

പറവയിലൂടെയാണ് ഈ താരം പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്. ബിടെകിലും ശ്രദ്ധേയമായ വേഷമാണ് താരത്തിന് ലഭിച്ചത്.

Image result for harisree ashokan son wedding photos

 

 

Advertisment