Advertisment

കൈരളി പുണ്യമേ സ്മിത അനില്‍ എഴുതിയ കവിത "ഹരിത വിലാപം"

author-image
admin
Updated On
New Update

publive-image

Advertisment

സത്യം ഓണ്‍ലൈന്‍ ന്യൂസ്‌ പരിചയപെടുത്തുന്നു സ്മിത അനില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലേറെയായി സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുന്നു ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയാണ് കഥയും കവിതയും എഴുതാന്‍ ശ്രമിക്കുന്ന സ്മിത ആതുര സേവനരംഗത്ത് നേഴ്സ് ആയി ജോലി ചെയ്യുന്നു.ഭര്‍ത്താവ് അനില്‍ , മക്കള്‍ നിവദ്യ,അനന്തു.

publive-image

കൈരളി പുണ്യമേ, നിൻമക്കളിന്നിതാ-

കൈവരിച്ചീടുന്നൊരതിജീവനം

കൈവല്യമായ നിൻ ശ്രേയസ്കാക്കുവാൻ

കൈകോർത്ത് തളരാതെ മുന്നേറുന്നു..

പച്ചപുതച്ച നിൻ കാനന കന്യയെ-

പിച്ചിച്ചീന്തിയവർ നഗ്നയാക്കി.

സ്വച്ഛമൊഴുകുമാ നിളതൻ കൊലുസ്സിന്റെ

ഒച്ച നിലച്ചു നിശബ്‌ദയാക്കി..

വഞ്ചനത്തോലിട്ട കാമത്തിൻ ചെന്നായ്ക്കൾ

പിഞ്ച് കുഞ്ഞുങ്ങളെ വേട്ടയാടി

നെഞ്ച് പിളർത്തിയും ചോരയൊഴുക്കിയും-

ഇഞ്ചിഞ്ചായ് കൊന്ന് കുഴിച്ചുമൂടി..

നീതീയില്ലാതെയായി ന്യായമില്ലാതെയായ്-

നിയതിയില്ലാതെയായ് നിൻ മക്കളിൽ

നിത്യവും കേൾക്കുന്നകേൾവിക്ക് മുൻപാകെ-

നിരാലംബയായ് നീ പകച്ചു നിന്നു.

മാനവജാതികളോരോ പ്രവൃത്തിയിൽ-

മാലിന്യമാക്കി നിൻ സംസ്കാരങ്ങൾ

മാപ്പ് തന്നീടുക മലയാളഭൂമി നീ-

മാതൃസ്നേഹത്തിൽ മറന്നീടുക..

Advertisment