Advertisment

ഹരിതം ജൈവൈ കൃഷി പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

New Update

തിരുവനന്തപുരം:  കെസിവൈഎം സംസ്ഥാന സമിതിയുടെ അഭിമുഖ്യത്തിൽ യുവജനങ്ങൾക്കിടയിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഹരിതം പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.

Advertisment

publive-image

കൃഷി വകുപ്പുമന്ത്രി വി എസ് സുനിൽകുമാർ ലോഗോ പ്രകാശനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ജൂൺ 7ാം തീയതി കെസിവൈഎം പ്രവർത്തകരുടെ ഭവനങ്ങളിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി ജൈവ കൃഷി ആരംഭിക്കും.

3 ലക്ഷത്തിലധികം വരുന്ന കെസിവൈഎം പ്രവർത്തകർ പങ്കാളികളാകും. കെസി വൈ എമ്മിന്റെ നേതൃത്വത്തിൽ മിതമായ നിരക്കിൽ വിത്തും ഗ്രോബാഗും ജൈവ വളങ്ങളും അടങ്ങുന്ന കിറ്റ് ലഭ്യമാക്കും.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ദേവാലയങ്ങളിലും , സ്ഥാപനങ്ങളിലും ജൈവ കൃഷി ആരംഭിക്കുമെന്നും, യുവജനങ്ങൾക്ക് കാർഷിക മേഖലയിലെ നൂതന മാർഗ്ഗങ്ങളിൽ പരിശീലനം നൽകുമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി.ബാബു അറിയിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാല ക്കൽ, ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, വൈസ് പ്രസിഡന്റ് ജെയ്സൺ ചക്കേടത്ത് എന്നിവർ സംസാരിച്ചു. താമരശ്ശേരി രൂപതാംഗം സാഞ്ജോ സണ്ണിയാണ് ലോഗാ വിഭാവനം ചെയ്തത്.

haritham jaivam project
Advertisment