Advertisment

ഹർത്താൽ നമുക്ക് വേണ്ടേ വേണ്ട

author-image
jayasreee
Updated On
New Update

ഹർത്താൽ കഴിഞ്ഞ രണ്ടുമാസത്തെ കണക്കെടുത്തു നോക്കിയാൽ ഏകദേശം ആറോളം ഹർത്താലുകൾ നടത്തിക്കഴിഞ്ഞു. എന്തിനും ഏതിനും ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ അതിനെ നമ്മൾ പിൻന്തുടരണമോ, വേണ്ടയോ? ഇന്നത്തെ പ്രധാന ന്യൂസുകളിലെല്ലാം കാണിക്കുന്നത് ഒരു വ്യക്തി ആത്മഹത്യ ചെയ്തതിന്റെ പേരിലാണ് ഹർത്താൽ എന്നാണ്.

Advertisment

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.ജീവിതം മടുത്തു എന്നാണ് മൊഴിയിൽ പറഞ്ഞിരിക്കുന്നതെന്നു വാർത്തകളിൽ ഉള്ളത്. അങ്ങിനെയെങ്കിൽ പിന്നെ ബിജെപിയുടെ നാടകം എന്തിനു വേണ്ടിയാണ്. പൊതുജന ജീവിതം കേന്ദ്രഭരണം കൊണ്ട്തന്നെ ശ്വാസം മുട്ടിയ അവസ്ഥയിലാണുള്ളത്.

ശബരിമല വിഷയത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ ബിജെപി നടത്തുന്നത് 5മത്തെ ഹര്‍ത്താലുകള്‍ നടത്തി ബിജെപി. ഇതില്‍ 3 ഹര്‍ത്താലും ശബരിമല സീസണിലാണ് നടത്തിയത്. ഈ ഹര്‍ത്താലുകളില്‍ രണ്ടെണ്ണം സംസ്ഥാന വ്യാപകമായാണ് നടത്തിയത്. ബാക്കി രണ്ടെണ്ണം പത്തനംതിട്ടയിലും, ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്. കഴിഞ്ഞ ഒക്ടോബർ ഏഴിനും നവംബർ മാസത്തിൽ 2,11,14,17 എന്നീ തീയതികളിലുമായ് ഹർത്താൽ നടത്തി. വെറും ആഭാസം എന്നല്ലേ പറയുക.

ചിന്തിക്കുക... പ്രതികരിക്കുക

 

ഇക്ബാൽ മുറ്റിച്ചൂർ 

Advertisment