Advertisment

കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന് സുപ്രീംകോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു

New Update

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന് സുപ്രീംകോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. മാര്‍ച്ച്‌ 6 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റീസുമാരായ യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ദിക്കിന് ജാമ്യം അനുവദിച്ചത്.

Advertisment

publive-image

2015 നടന്ന പട്ടേല്‍ സമരത്തിനിടെ ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ദിക്കിന്‍റെ ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

harthik pattel5
Advertisment