Advertisment

ഹാഷിം താഹക്ക് യാത്രയപ്പ് നൽകി

New Update

publive-image

Advertisment

ജിദ്ദ: ഇരുപത്തിയഞ്ച് വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന സെൻട്രൽ കമ്മറ്റിയംഗം ഹാഷിം താഹക്ക് പ്രവാസി സാംസ്‌കാരിക വേദി ഹൃദ്യമായ യാത്രയയപ്പ് നൽകി.

കൊല്ലം സ്വദേശിയായ ഹാഷിം താഹ 92 ൽ സൗദിയിൽ വന്നത് മുതൽ വിവിധ കമ്പനികളിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്തതോടൊപ്പം കലാ സാംസ്‌കാരിക ജീവ കാരുണ്യ മേഖലകളിൽ സജീവമായിരുന്നു.

തനിമയിലൂടെയാണ് പൊതു രംഗത്ത് വരുന്നത്. ദീർഘ കാലം മലർവാടി ബാലസംഘത്തിന്റെയും സ്റ്റുഡന്റസ് ഇന്ത്യയുടേയും കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

ഇമ്പാല ഗാർഡനിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ശ്യാം ഗോവിന്ദ് മൊമെന്റോ കൈമാറി. റഹീം ഒതുക്കുങ്ങൽ, ഇസ്മായിൽ കല്ലായി, ഉസ്മാൻ പാണ്ടിക്കാട്, മുഹമ്മദലി ഓവുങ്ങൽ, എംപി അഷ്‌റഫ്, എകെ സൈതലവി, വേങ്ങര നാസർ, റഷീദ് കരുവങ്കല്ല്, ഷഫീക് മേലാറ്റൂർ, ഇബ്രാഹിം ഷംനാദ് തുടങ്ങിയവർ ആശംസ നേർന്നു.

 

saudi news
Advertisment