Advertisment

പിറന്ന നാട്ടിൽ എത്തിയപ്പോൾ സന്തോഷവും കൂടെ ദു:ഖവും

author-image
admin
New Update

publive-image

Advertisment

കരിപ്പൂർ വിമാനത്താവളത്തിൽ എയർഇന്ത്യയുടെ 737-800 വിമാനം തകർന്നതും അമേരിക്കയിൽ നിന്നുളള എന്റെ യാത്ര തുടങ്ങിയതും ഒരേ ദിവസമായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ ന്യൂയോർക്കിലെ വിമാനത്താവളത്തിൽ ഞാൻ പോകുന്ന എയർ ഇന്ത്യ വിമാനത്തിനായി കത്തിരിക്കുമ്പോഴാണ് ആ ദാരുണവും വേദനിപ്പിക്കുന്നതുമായ വിവരങ്ങൾ ലഭിക്കുന്നത്.

അപ്പോൾ ഇന്ത്യൻ സമയം ഒമ്പത് മണി. കൂടുതലൊന്നും അറിയാൻ കഴിഞ്ഞില്ല. അപ്പോഴേക്കും മഹാരാജവു ആകാശക്കീറുകളിലേക്ക് പറന്നുയർന്നിരുന്നു. അങ്ങനെ അസ്വസ്ഥമായ മനസ്സോടെ നല്ല വാർത്തകൾ കേൾക്കാനിടയാവണമെന്ന പ്രാർഥനയോടെ ഉറക്കത്തിലേക്ക് വഴുതിവീണു.

പതിനാലു മണിക്കൂറിനുശേഷം ദാരുണമെങ്കിലും 172 പേർ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്ത ഡെൽഹിയിൽ നിന്നും കിട്ടിയപ്പോഴാണ് മനസ്സ് അല്പമെങ്കിലും സ്വസ്ഥമായത്. ദൈവത്തിന്നു നന്ദി. ഞാൻ വീണ്ടും എയർ ഇന്ത്യയുടെ കൊച്ചി വിമാനത്തിനായി ഒട്ടും തിരക്കില്ലാത്ത ഡൽഹി എയർപോർട്ടിൽ കാത്തിരുന്നു*** ദൈവാനുഗ്രഹത്താൽ പുലർച്ചെ വീട്ടിലെത്തി. ഇനി 28 ദിവസം ഏകാന്തവാസം, വീട്ടിലെ തടവറയിൽ .. അതിനു ശേഷം കാണാം.......

 

ഹസ്സൻ തിക്കോടി

Advertisment