Advertisment

ഹാഥ്‌രസില്‍ പുതിയ ട്വിസ്റ്റ്? അമ്മയെയും സഹോദരനെയും വയലില്‍ കണ്ടു, പരിക്കേറ്റ പെണ്‍കുട്ടിയെ ഗൗനിക്കാതെ പുല്ലുമായി മടങ്ങിയെന്ന് 'ദൃക്‌സാക്ഷി' ! ഇതുവരെ ചോട്ടു എവിടെയായിരുന്നു? ആര്‍ക്കോ വേണ്ടിയാണ് ഇപ്പോള്‍ ചോട്ടു സംസാരിക്കുന്നതെന്ന് സഹോദരന്‍

New Update

ലക്‌നൗ: ഹാഥ്‌രസിലെ പെണ്‍കുട്ടി പരിക്കേറ്റു കിടന്ന വയലില്‍ അമ്മയേയും സഹോദരനെയും കണ്ടെന്ന്, സംഭവത്തിനു ദൃക്‌സാക്ഷിയെന്ന് അവകാശപ്പെട്ട് യുവാവ് അന്വേഷണ സംഘത്തിനു മുന്നില്‍. വിക്രം എന്ന ചോട്ടുവാണ് പുതിയ അവകാശവാദവുമായി എത്തിയത്. സിബിഐ ഇയാളുടെ മൊഴിയെടുത്തു. ചോട്ടുവിന്റെ വാദങ്ങളെ എതിര്‍ത്ത് പെണ്‍കുട്ടിയുടെ സഹോദരന്‍ രംഗത്തുവന്നു.

Advertisment

publive-image

ഹാഥ്‌രസിലെ സംഭവം നടന്ന സെപ്റ്റംബര്‍ 14ന് പെണ്‍കുട്ടിയുടെ അമ്മയെയും സഹോദരനെയും വയലില്‍ കണ്ടെന്നാണ് ചോട്ടു പറയുന്നത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആയിരുന്നു പെണ്‍കുട്ടി. എന്നാല്‍ അതു കണക്കാക്കാതെ സഹോദരന്‍ കാലികള്‍ക്കു കൊടുക്കാനുള്ള പുല്ലുമായി മടങ്ങുകയായിരുന്നെന്ന് ചോട്ടു പറയുന്നു.

ചോട്ടു ആരുടെയോ തിരക്കഥയ്ക്ക് അനുസരിച്ച് ഓരോന്നു പറയുകയാണെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ സഹോദരന്‍ രംഗത്തുവന്നു. ഒരു മാസമായി സംഭവം നടന്നിട്ട്. ഇതുവരെ ചോട്ടു എവിടെയായിരുന്നു? ആര്‍ക്കോ വേണ്ടിയാണ് ഇപ്പോള്‍ ചോട്ടു സംസാരിക്കുന്നതെന്ന് സഹോദരന്‍ പറഞ്ഞു.

അതിനിടെ കേസിലെ നാലു പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പ്രതിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം ജനന തീയതി 2002 ഡിസംബര്‍ രണ്ടാണ്. ഈ ഡിസംബറിലാണ് ഇയാള്‍ക്ക് പ്രായപൂര്‍ത്തിയാവുക.

വയലില്‍ പരിക്കേറ്റുകിടന്ന പെണ്‍കുട്ടിക്ക് വെള്ളം നല്‍കിയത് ഈ പ്രതിയുടെ പിതാവ് ആണെന്നും അ്‌ന്വേഷണ സംഘത്തെ ഉദ്ധരിച്ചുകൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇയാളും പ്രതിയും ആ സമയം പുല്ലു മുറിക്കുന്നതിനായി വയലില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

rape case hatras case
Advertisment