Advertisment

ബാലഭാസ്‌കറുമായി വലിയ അടുപ്പമില്ല: ബാലഭാസ്‌ക്കറിനെ പരിചയപ്പെടുന്നത് പ്രകാശ് തമ്പിവഴി: പ്രകാശും വിഷ്ണവും പറഞ്ഞിട്ടാണ് നവംബര്‍ മാസത്തില്‍ ദുബായില്‍ പോയത്: സ്വര്‍ണക്കടത്തില്‍ കുരുക്കിയത് പ്രകാശ് തമ്പിയെന്ന് സുനില്‍ കുമാര്‍

New Update

കൊച്ചി: ബാലഭാസ്കറുമായി വലിയ അടുപ്പമില്ലെന്നും പ്രകാശ് തമ്പി വഴിയാണ് ബാലഭാസ്ക്കറിനെ പരിചയപ്പെടുന്നതെന്നും സ്വർണക്കടത്ത് കേസില്‍ റിമാന്റിലുള്ള സുനില്‍ കുമാര്‍.

Advertisment

ബാലഭാസ്ക്കറിന്റെ പഴയ കാർ വിൽക്കാനാണ് പ്രകാശ് പരിചയപ്പെടുത്തിയത്. പ്രകാശും വിഷ്ണവും പറഞ്ഞിട്ടാണ് നവംബർ മാസത്തിൽ ദുബായിൽ പോയതെന്നും സുനില്‍കുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

publive-image

അതേസമയം തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരം എറണാകുളം ഡിആർഐ ഓഫീസിൽ കീഴടങ്ങിയിരുന്നു. ബാലഭാസ്ക്കറിന്റെ മുൻ ഫിനാൻസ് മാനേജറായിരുന്നു വിഷ്ണു. സ്വർണക്കടത്ത് കേസിൽ റിമാന്റിലുള്ള സുനിൽ കുമാറിനെ ബാലഭാസ്ക്കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.

രാവിലെ പത്തരയോടെയാണ് തിരുവനന്തപുരം വിമാനത്താവള സ്വർണകടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരം എറണാകുളം ഡിആർഐ ഓഫീസിലെത്തി കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവാൻ നിർദ്ദേശിച്ചിരുന്നു. ബാലഭാസ്ക്കറിന്റെ മുൻ ഫിനാൻസ് മാനേജ‌ർ കൂടിയായ വിഷ്ണു സോമസുന്ദരം സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയാണെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു. മറ്റ് പ്രതികളായ അഡ്വ എം ബിജു, പ്രകാശ് തമ്പി, സുനിൽ കുമാർ എന്നിവർക്കൊപ്പം ദുബായിലടക്കം സ്വർണക്കടത്തിന്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയത് വിഷ്ണുവാണെന്നാണ് ഡിആർഐയുടെ നിഗമനം.

Advertisment