വിചാരണയ്ക്ക് വനിതാജഡ്ജി വേണമെന്ന നടിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, July 11, 2018

Image result for വനിതാജഡ്ജി വേണമെന്ന നടിയുടെ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണയില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിനെ ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. അക്രമിക്കപ്പെട്ട നടിയുടേതാണ് ഹര്‍ജി. തൃശ്ശൂർ ജില്ലയിലെ വനിതാജഡ്ജിയെ പരിഗണിക്കണമെന്നാണ് ആവശ്യം.

കേസിലെ മുഴുവൻ രേഖകളും വേണമെന്ന ദിലീപിന്‍റെ ഹർജി ഇന്ന് വിചാരണക്കോടതി പരിഗണിക്കാനിരിക്കെയാണ് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണനയ്ക്കെടുക്കുന്നത്.

വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ കീഴ്കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയിൽ സെഷൻസ്​ കോടതിയിലോ അഡീഷനൽ ​സെഷൻസ്​ കോടതിയിലോ വനിതാ ജഡ്ജിമാർ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഇത്. തൃശൂർ ജില്ലയിലെ വനിതാ ജഡ്‌ജിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.

×