Advertisment

മനോവേദനകൾ ജന മധ്യത്തിൽ പ്രകടിപ്പിക്കില്ല, പൊതുവേദിയിൽ കരയില്ലെന്ന് എച്‍ഡി കുമാരസ്വാമി ; ജനങ്ങളുമായി ബന്ധമില്ലാത്ത ബിജെപിക്ക് ആത്മാർഥമായ വികാര പ്രകടനത്തിന്റെ അർഥം മനസ്സിലാകില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: മനോവേദനകൾ ജന മധ്യത്തിൽ പ്രകടിപ്പിക്കില്ലെന്നും പൊതുവേദിയിൽ കരയില്ലെന്നും കർണാടക മുഖ്യമന്ത്രി എച്‍ഡി കുമാരസ്വാമി. അച്ഛനും ജനതാദൾ (എസ്) ദേശീയ  അധ്യക്ഷനുമായ എച്ച്ഡി ദേവെഗൗഡ കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെ കരഞ്ഞതിനു പിന്നാലെ, കുമാരസ്വാമിയുടെ സഹോദരൻ മന്ത്രി രേവണ്ണയും മകനും സ്ഥാനാർഥിയുമായ പ്രജ്വലും വികാരാധീനരായിരുന്നു.

Advertisment

publive-image

ഗൗഡ കുടുംബം നാടക കമ്പനിയാണെന്നും കരച്ചിലിന്റെ റെക്കോർഡ് അവർക്കാണെന്നും ബിജെപി ആക്ഷേപിച്ചതിനെ തുടർന്നാണു കുമാരസ്വാമിയുടെ തീരുമാനം. മുഖ്യമന്ത്രി പല വേദികളിൽ കരഞ്ഞതും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുമായി ബന്ധമില്ലാത്ത ബിജെപിക്ക് ആത്മാർഥമായ വികാര പ്രകടനത്തിന്റെ അർഥം മനസ്സിലാകില്ലെന്ന് കുമാരസ്വാമി ബിജെപിയുടെ പരിഹാസത്തിന് മറുപടി നൽകി.

അതിനിടെ, ബിജെപി പറഞ്ഞതു ശരിയാണെന്ന പ്രസ്താവനയുമായി കോൺഗ്രസ് മുൻ എംഎൽഎ രംഗത്തുവന്നത് ദൾ- കോൺഗ്രസ് ബന്ധത്തിൽ അടുത്ത കല്ലുകടിയായി.

Advertisment