Advertisment

പുറത്ത് നിന്ന് നോക്കുമ്പോള്‍ ഞാനാണ് കര്‍ണാടകയുടെ മുഖ്യമന്ത്രി ; എന്നാല്‍ ഓരോ ദിവസവും ഞാന്‍ വേദനിക്കുകയാണ്, ഇക്കാര്യം ഞാന്‍ തുറന്ന് പറഞ്ഞാല്‍ പിന്നെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരാണുണ്ടാവുക ? ; മാനസിക സംഘർഷങ്ങൾ തുറന്നു പറഞ്ഞ് കുമാരസ്വാമി

New Update

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യസര്‍ക്കാരില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച്‌ മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി രംഗത്തെത്തി. എല്ലാ ദിവസവും താന്‍ വേദനയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തിയ കുമാരസ്വാമി എന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം പരിഗണിച്ച്‌ ഒന്നും തുറന്ന് പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഞാനാണ് കര്‍ണാടകയുടെ മുഖ്യമന്ത്രി.

Advertisment

publive-image

എന്നാല്‍ ഓരോ ദിവസവും താന്‍ വേദനിക്കുകയാണ്, ഇക്കാര്യം താന്‍ തുറന്ന് പറഞ്ഞാല്‍ പിന്നെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരാണുണ്ടാവുകയെന്നും കുമാരസ്വാമി ചോദിച്ചു. സംസ്ഥാനത്തിന്റെ താതപര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ തന്റെ വേദനയ്‌ക്ക് പിന്നിലെ കാരണം ആരോടും പറയാന്‍ തോന്നില്ല.

സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ട് പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാരിന്റെ നല്ല നടത്തിപ്പിന് എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment