Advertisment

എച്ച്ഡിഎഫ്‌സി നിഫ്റ്റി 50 ഈക്വല്‍ വെയ്റ്റ് ഇന്‍ഡക്സ് പദ്ധതിയുടെ എന്‍എഫ്ഒ ആഗസ്റ്റ് 13 വരെ

New Update

publive-image

Advertisment

കൊച്ചി: എച്ച്ഡിഎഫ്‌സി മ്യൂചല്‍ ഫണ്ട് നിഫ്റ്റി 50 സൂചികയിലെ എല്ലാ ഓഹരികള്‍ക്കും തുല്യമായ പ്രാധാന്യം നല്‍കുന്ന നിഫ്റ്റി 50 ഈക്വല്‍ വെയ്റ്റ് ഇന്‍ഡക്സ് പദ്ധതി അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 50 ഓഹരികളിലേയും സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അവസരം ലഭ്യമാക്കുന്നതായിരിക്കും പദ്ധതി.

2021 ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന പുതിയ ഫണ്ട് ഓഫര്‍ ആഗസ്റ്റ് 13-ന് അവസാനിക്കും. അഞ്ചു ദിവസത്തിനു ശേഷം പദ്ധതിയിലെ തുടര്‍ച്ചയായ വില്‍പനയും വാങ്ങലും ആരംഭിക്കും.

കോര്‍പറേറ്റ് ലാഭ സാധ്യതകള്‍ അടുത്ത കാലത്ത് മികച്ച രീതിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഭാവിയിലേക്കും ഇക്കാര്യത്തില്‍ മികച്ച പ്രതീക്ഷകളാണ് ഉള്ളതെന്നും ഇതേക്കുറിച്ചു പ്രതികരിച്ച എച്ച്ഡിഎഫ്സി എഎംസി സീനിയര്‍ ഫണ്ട് മാനേജര്‍ കൃഷന്‍ കുമാര്‍ ദാഗ പറഞ്ഞു.

ഏതെങ്കിലും പ്രത്യേക ഓഹരികളിലോ മേഖലകളിലോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന നഷ്ട സാധ്യതകള്‍ ഒഴിവാക്കാന്‍ ഈ പദ്ധതി നിക്ഷേപകര്‍ക്കു പിന്തുണ നല്‍കും.

hdfc
Advertisment