Advertisment

എട്ടാമത് അംബാസിഡര്‍ ചോയ്സ് ഫിലിം ഫെസ്റ്റിവലിന് റിയാദ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍  തുടക്കമായി.

author-image
admin
New Update

റിയാദ് : എംബസിയുടെ വാർഷിക ചലച്ചിത്രമേളയുടെ ഭാഗമായുള്ള എട്ടാമത്‌ ഫിലിം ഫെസ്റ്റിവല്‍ “അംബാസഡറുടെ ചോയ്സ്: 2019 ന്  ഡിസംബർ 5 ന് റിയാദിലെ എംബസി ഓഡിറ്റോറിയത്തിൽ തുടക്കമായി സ്വാഗതം ആശംസിച്ച അംബാസിഡര്‍ ഡോ: ഔസാഫ് സയീദ്‌ ചലച്ചിത്രമേളയെക്കുറിച്ചും അതിന്റെ പിന്നിലുള്ള ആശയത്തെക്കുറിച്ചും ആമുഖമായി പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ ചേര്‍ന്ന്  ‘ഫിലിം പോസ്റ്റർ’ പ്രദര്‍ശിപ്പിച്ചുകൊണ്ട്  കൊണ്ടാണ് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്.

Advertisment

publive-image

ഫോട്ടോസ് ജലീല്‍ ആലപ്പുഴ.

ചടങ്ങില്‍ മുന്‍ മന്ത്രിയും പാർലമെന്റ് അംഗവുമായ സുരേഷ് പ്രഭു മുഖ്യാതി ഥിയായി പങ്കെടുത്തു. ഇന്ത്യയിലെ സിനിമകളുടെ വലിയ ജനപ്രീതിയെ കുറി ച്ചും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ടെന്നും സിനിമ കൾ പ്രദർശിപ്പിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പരിപാടിയിൽ നിരവധി സൗദി പൗരന്മാർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, മറ്റ് നയതന്ത്ര ഉദ്യോഗസ്ഥർ, ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

publive-image

ഡിസംബർ 5 മുതൽ 18 വരെ നടക്കുന്ന പന്ത്രണ്ട് ദിവസത്തെ ഫിലിം ഫെസ്റ്റിവലില്‍ ആദ്യദിനം മൂന്ന് അറബി ഹ്രസ്വചിത്രങ്ങളുടെ പ്രദർശന ത്തോടെയാണ് ആരംഭിച്ചത്‌ 'സ്വാൻ സോംഗ്', 'എ കളർഫുൾ ലൈഫ്', 'ജലീദ്', തുടർന്ന് ചിത്രത്തിന്‍റെ സംവിധായ കരുമായി സംവേദനാത്മക സെഷനും നടന്നു.

publive-image

ബോളിവുഡ് സിനിമ 'ദംഗൽ' ഡിസംബർ 6 ന് പ്രദർശിപ്പിച്ചു . സൗദി, ഇന്ത്യൻ സിനിമകൾക്ക് പുറമെ ബ്രസീൽ,  ഉക്രെയ്ൻ, ബംഗ്ലാദേശ്, സ്പെയിൻ, കസാക്കി സ്ഥാൻ, മ്യാൻമർ, ശ്രീലങ്ക, വിയറ്റ്നാം, മെക്സി ക്കോ.എന്നീ രാജ്യങ്ങളിലെ സിനിമകളും 12 ദിവസം നീണ്ടുനില്‍ക്കുന്ന ഫിലിം ഫെസ്റ്റി വലില്‍ പ്രദര്‍ശിപ്പിക്കും.

publive-image

publive-image

Advertisment