Advertisment

സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യയ്ക്ക് വിവാഹം; വരൻ ക്രിക്കറ്റ് താരം...

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തമിഴ് സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യയ്ക്ക് മംഗല്യം.തമിഴ്‌നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ് ഐശ്വര്യയ്ക്ക് മിന്നു ചാ‍‍‍‍‍ർത്തുന്നത്.ഞായറാഴ്ച മഹാബലിപുരത്ത് വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ.

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മധുരൈ പാന്തേഴ്‌സ് ക്രിക്കറ്റ് ടീമിലെ താരമാണ് പ്രമുഖ വ്യവസായിയുടെ മകൻ കൂടിയായ രോഹിത് ദാമോദരൻ.തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. സംസ്ഥാനത്ത് വിവാഹത്തിന് അമ്പത് പേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.തെന്നിന്ത്യൻ സിനിമാരംഗത്തു നിന്ന് നിരവധി പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു.

വിക്രം നായകനായി എത്തിയ സൂപ്പർ ഹിറ്റ് അന്യൻ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ പണിപ്പുരയിലാണ് ശങ്കർ.മകളുടെ വിവാഹം കഴിഞ്ഞ സാഹചര്യത്തിൽ തൊട്ടടുത്ത ദിവസങ്ങളിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും.രൺവീർ സിങ് ആണ് അന്യൻ ഹിന്ദി പതിപ്പിൽ നായകനായി വേഷമിടുന്നത്.

cinema
Advertisment