Advertisment

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഹെഡ് നേഴ്സ് ഗീത സിസ്റ്ററിന് പാലിയേറ്റിവ് കെയർ ദിനത്തിൽ സ്നേഹ ആദരവ്

New Update

publive-image

Advertisment

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉറ്റവരും ഉടയവരുമില്ലാത്ത രോഗികൾക്ക് കാവൽ മാലാഖയായി മാറിയ ആലപ്പുഴ മെഡിക്കൽ കോളേജ്ആശുപത്രിയിലെ  ഹെഡ് നേഴ്സ്   ഗീത സിസ്റ്ററിനെ ആതുരസേവന സന്നദ്ധ കുട്ടായ്മയായ ഹെൽപ്പിന്റെ നേതൃത്വത്തിൽ പാലിയേറ്റിവ് കെയർ ദിനത്തോട് അനുബന്ധിച്ചു അനുമോദിച്ചു.

ആശുപത്രിയിലെ അനാഥ രോഗികൾ സ്വബോധം നഷ്ടപ്പെട്ട് റോഡുകളിൽ വീണു  കിടക്കുമ്പോൾ സുമനസ്സുകൾ  ആശുപത്രിയിൽ എത്തിച്ചാൽ അവരുടെ പ്രിയപ്പെട്ടവരായി ഗീത സിസ്റ്റർമാറുകയാണ്.

ശസ്ത്രക്രിയ  ആവശ്യമായ വരുന്ന രോഗികൾക്ക് ഇത് നടത്തുന്നതിന് വേണ്ടുന്ന എല്ലാ സഹായവും ചെയ്തുകൊടുക്കുവാനും ഭക്ഷണം എത്തിച്ചു നൽകുവാനും മനസിൽ നിറയെ കരുണയുമായി ഗീത സിസ്റ്റർ മുൻപന്തിയിലുണ്ടാകും.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷിബാ രാകേഷ് പൊന്നാട അണിച്ച് ആദരിച്ചു. ജിവ കാരുണ്യ സംഘടനയായ ഹെൽപ്പിന്റെ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ് ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ, ഹെഡ് നേഴ്സ് ഇ.ജി ഷിബ, നിസാർ വെള്ളാപ്പള്ളി. വിഎസ് സാബു, ഷിത ഗോപിനാഥ്, നെജിഫ് അരിശ്ശേരി, നിസാർ കണ്ടത്തിപ്പറമ്പ്, സരിത രാജേഷ്, ദേവസ്യ എന്നിവർ പങ്കെടുത്തു.

alappuzha news
Advertisment