Advertisment

മൈഗ്രെയ്ന്‍ ഉള്ളവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മൈഗ്രെയ്ന്‍ ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ കൊണ്ടാണ് . അവയില്‍ എടുത്തു പറയേണ്ട ഒരു കാരണം ജനിതകപരമായ ഘടകങ്ങളാണ്. ഉറക്കം ശരിയല്ലാത്ത രീയിലാണെങ്കില്‍ മൈഗ്രെയ്ന്‍ ട്രിഗര്‍ ചെയ്യാനുള്ള സധ്യത കൂടുതലാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Advertisment

publive-image

അമിതമായ ഉറക്കവും, ഉറക്കക്കുറവും ഒരേപോലെ മൈഗ്രെയ്ന് കാരണമാകും. അതിനാല്‍ ഉറക്കം കൃത്യമായ രീതിയിലും സമയത്തും ക്രമീകരിക്കേണ്ടത് വളരെ പ്രധാനമാണ്. കൃത്യമായി ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ അത് പരിഹരിക്കാനാവശ്യമായ കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.

മൈഗ്രെയ്ന് ട്രിഗര്‍ നല്‍കുന്ന മറ്റൊന്നാണ് പെര്‍ഫ്യൂമുകള്‍. ചില ഗന്ധങ്ങള്‍ പെട്ടന്ന് മൈഗ്രെയ്നെ ഉണര്‍ത്തുന്നതിനും അസഹ്യമായ വേദന ഉണ്ടാക്കുന്നതിനും കാരണമാകും. ചോക്ലേറ്റുകള്‍, മദ്യം, കോഫി, വൈന്‍ എന്നിവയില്‍ നിന്നും മൈഗ്രെയ്ന്‍ ഉള്ളവര്‍ അകലം പാലിക്കുന്നതാണ് ഉത്തമം.

headache
Advertisment