Advertisment

ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ​ആരോ​ഗ്യഗുണങ്ങൾ ഇതൊക്കെയാണ്

New Update

publive-image

Advertisment

ഉണക്ക മുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഉപാപചയപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായകമാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ മികച്ച ഒരു പദാർത്ഥമാണ് ഉണക്ക മുന്തിരിയിട്ട വെള്ളം. ഇതിൽ അടങ്ങിയിട്ടുള്ള കാത്സ്യമാണ് ഇതിനായി സഹായിക്കുന്നത്.

ഉണക്ക മുന്തിരിയിട്ട വെള്ളം കുടിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഉണക്ക മുന്തിരിയിൽ വിറ്റാമിൻ എ, ആന്റി ഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിനുകൾ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മാത്രമല്ല കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.

കിഡ്നിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം. കിഡ്നി, മൂത്ര സംബന്ധമായ അണുബാധകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്. വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഉണക്കമുന്തിരിയിട്ട വെള്ളം ശരീരത്തിലെ രക്തത്തിന്റെ അളവും കൂട്ടാൻ സഹായിക്കുന്നു.

health tips
Advertisment