Advertisment

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം രാവിലെ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും; രാവിലെ ഭക്ഷണത്തില്‍ ഒരു മുട്ടകൂടി ഉള്‍പ്പെടുത്തു

New Update

ബ്രേക്ക്ഫാസ്റ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ എത്തിക്കാന്‍ വലിയ രീതിയില്‍ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട. രാവിലെ പ്രഭാതഭക്ഷണത്തില്‍ ഒരു മുട്ട ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

Advertisment

publive-image

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മുട്ട കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് 'കെക്ക് സ്‌കൂൾ ഓഫ് മെഡിസിനിലെ' പ്രൊഫ. കുർട്ട് ഹോംഗ് പറയുന്നു. മൂന്ന് മുട്ടയില്‍ 20 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം രാവിലെ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മുട്ടയിൽ കാണപ്പെടുന്ന ആവശ്യ പോഷകമായ ‘കോളിൻ’ തലച്ചോറിന്റെ വികാസത്തെയും പ്രവർത്തനത്തെയും ഉത്തേജിപ്പിക്കുന്നു. (ഉപാപചയ പ്രവർത്തനത്തെ ഉൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ഒരു പോഷകമാണ് ‘കോളിൻ’ ).

ആന്റി ഓക്‌സിഡന്റായ ‘ല്യൂട്ടിന്‍’ മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. അതോടൊപ്പം, തിമിരം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. മുട്ട കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടാൻ സഹായിക്കുന്നു. എച്ച്ഡിഎൽ അളവ് കൂടുതലുള്ള ആളുകൾക്ക് ഹൃദ്രോഗം, ഹൃദയാഘാതം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കുറവാണ്.

egg helth tips
Advertisment