Advertisment

ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്, സർക്കാർ വീഴ്ച ; സുമേഷ് അച്യുതൻ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: അതിർത്തി ചെക്ക് പോസ്റ്റിൽ സേവനത്തിനിടെ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചത് സർക്കാരിന്റെ വീഴ്ച മൂലമെന്ന് കോൺഗ്രസ് ഒ.ബി.സി. ഡിപ്പാർട്ട്മെന്‍റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ .

Advertisment

publive-image

വാളയാറിൽ സേവനമനുഷ്ടിച്ചവർക്ക് എൻ.95 മുഖാവരണവും പി.പി.ഇ. കിറ്റുമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ വീഴ്ചയുണ്ടായി. രോഗബാധിതരായ നാല് ആരോഗ്യ പ്രവർത്തകർക്കും അതിർത്തിയിലെ ജോലിക്കിടെയാണ് കോവിഡ് ബാധിച്ചതെന്നതിനാൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു ജീവനക്കാരേയും കുടുംബാംഗങ്ങളേയും അടിയന്തിരമായി കോവിഡ് പരിശോധനക്ക് വിധേയരാക്കി ആശങ്ക ഒഴിവാക്കണം.

ഇനിയെങ്കിലും ആരോഗ്യ പ്രവർത്തകരുടെ ജീവൻ കൊണ്ട് പന്താടാതെ സർക്കാർ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.

HEALTH EMPLOY COVID
Advertisment