വലപ്പാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി മണപ്പുറം ഫൗണ്ടേഷന് ഓപറേഷൻ തിയറ്റർ ഗൗണുകള്‍ വിതരണം ചെയ്തു. വലപ്പാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുമായി സഹകരിച്ചാണ് വിതരണം.
മണപ്പുറം ഫൗണ്ടേഷന് ഓഫീസില്‍ നടന്ന ചടങ്ങില്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ് ഉല്‍ഘാടനം ചെയ്തു. വലപ്പാട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമേഷ് വി എസ് ഗൗണുകള്‍ ഏറ്റുവാങ്ങി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുജീബ്, സുഭാഷ് രവി ഡിജിഎം, ശില്പ സെബാസ്റ്റ്യന്‍, ശ്രുതി ബിബിന്‍, കാവ്യ എൻ ആർ , ആകാശ് ആന്റണി എന്നിവര്‍ പങ്കെടുത്തു